29.3 C
Kottayam
Thursday, June 18, 2026

ഒഴിഞ്ഞുകിടന്ന ക്വാർട്ടേഴ്സിൽ മോഷണം; ഒരാൾ അറസ്റ്റിൽ

Must read


തീക്കോയി : ഒഴിഞ്ഞു കിടന്ന ക്വാർട്ടേഴ്സിൽ കയറി ജന്നല്‍ പാളികളും, കതകുപാളികളും മോഷണം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലനാട് മേസ്തിരിപ്പടി ഭാഗത്ത് ആലുംതറയിൽ വീട്ടിൽ രമേശ് (47) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പന്ത്രണ്ടാം തീയതി രാത്രി തീക്കോയി റബേഴ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ വോളിബോൾ കോർട്ടിനടുത്ത് ഒഴിഞ്ഞു കിടന്നിരുന്ന ക്വാർട്ടേഴ്സിനുള്ളിൽ കയറി ജനൽ പാളികളും കതകുപാളികളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. മോഷണം മുതൽ ഇയാളുടെ വീടിന് സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ ഷാബുമോൻ ജോസഫ്, സി.പി.ഓ മാരായ കെ.ആർ ജിനു, അനീഷ് കെ.സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നീറ്റ് പരീക്ഷ; മാനസിക സമ്മര്‍ദം താങ്ങാനാവാതെ പത്തൊന്‍പതുകാരി ജീവനൊടുക്കി

കോയമ്പത്തൂര്‍: നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കവെ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ജീവനൊടുക്കി. അനു കീര്‍ത്തന എന്ന വിദ്യാര്‍ഥിനിയാണ് മാനസിക സമ്മര്‍ദം താങ്ങാനാവാതെ തൂങ്ങി മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ നീറ്റ് പരീക്ഷയ്ക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാവുകയാണ്....

ഇഞ്ചുറി ടൈമിൽ വിജയഗോൾ, പാനമയെ കീഴടക്കി ഘാന

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.മത്സരം...

ഇരട്ട ഗോളുമായി ഹാരി കെയ്ൻ, ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്

ടെക്‌സാസ്: 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ഒടുവിൽ ക്രൊയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രോട്ടുകളെ തകർത്തുവിട്ടത്. ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുമായി...

‘ആരു ജയിച്ചാലും തോറ്റാലും നമുക്ക് കുഴപ്പമില്ല, നമ്മളെ എയറിലാക്കരുത്’; ലോകകപ്പ് പാട്ടിന് തകർപ്പൻ ഡാൻസുമായി പാർവതി തിരുവോത്ത്

കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മനോജ് കുമാറിന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി നടി പാർവതി തിരുവോത്ത്. സെലിബ്രിറ്റി ഫിറ്റ്നസ് കോച്ചായ ‘ഭീഗരൻ’ എന്നറിയപ്പെടുന്ന റഹിബ് മുഹമ്മദിനൊപ്പമാണ് പാർവതി നൃത്തച്ചുവടുകളുമായി...

‘അത്തരമൊരു കാഴ്ച ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്; അവരുടെ ശരീരത്തില്‍ തൊട്ടാണ് ടയര്‍ നിന്നിരുന്നത്; അവിടെ നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ അരയ്ക്ക് താഴേക്ക് അവരുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്; പെട്ടെന്ന് തോന്നിയത് മുണ്ടഴിച്ച് അവരുടെ ശരീരം...

കൊച്ചി: അപകടത്തില്‍പ്പെട്ട് വസ്ത്രം മുഴുവന്‍ കീറിപ്പോയ സ്ത്രീക്ക് ഒട്ടും മടിക്കാതെ സ്വന്തം ഉടുമുണ്ടഴിച്ചു നല്‍കി മാതൃകയായ ഒരു സാധാരണ ചായ വില്‍പ്പനക്കാരനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയും നാട്ടുകാരും. തൃപ്പൂണിത്തുറ...

Popular this week