23.5 C
Kottayam
Sunday, November 17, 2024
test1
test1

അനന്തപുരിയ്ക്ക് ഇനി ആഘോഷദിനങ്ങള്‍, ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും;ഫഹദ് ഫാസില്‍ മുഖ്യാതിഥി

Must read

തിരുനന്തപുരം: ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം. ആഘോഷത്തിന്റെ പ്രധാന വേദി കനകകുന്നും പരിസരപ്രദേശവുമാണ്. ഇനി ഏഴ് നാളുകൾ തിരുവനന്തപുരം നഗരം ദീപാലംഘൃതമാകും. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സിനിമ നടൻ ഫഹദ് ഫാസിൽ എത്തുമെന്നാണ് റിപ്പോർട്ട്. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങില്‍ പങ്കെടുക്കും.

കെഎസ്ആർടിസി സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് ഏറ്റെടുത്ത് യാത്രക്കാർ. ആദ്യ ദിവസം ആലപ്പുഴ വഴി തൃശ്ശൂരിലേക്കുള്ള എസി ബസും, കോട്ടയം വഴി തൃശ്ശൂരിലേക്കുള്ള നോൺ എസി ബസുമാണ് സർവീസ് നടത്തിയത്.

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജിആർ അനിൽ. എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഒണക്കിറ്റുകളുടെ വിതരണം എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ്. ശനിയാഴ്ച 7.45 വരെ 62,018 എഎവൈ കാർഡ് ഉടമകൾ കിറ്റ് കൈപ്പറ്റി. ഞായർ, തിങ്കൾ ദിവസങ്ങളിലായി മുഴുവൻ എഎവൈ റേഷൻ കാർഡുടമകൾക്കും ഓണക്കിറ്റുകൾ ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.

മിൽമ, സപ്ലൈകോ, കശുവണ്ടി വികസന കോർപ്പറേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മിൽമയുടെ പായസം മിക്‌സ്, റെയ്ഡ്‌കോ തയ്യാറാക്കി നൽകുന്ന ശബരി കറി പൗഡറുകളിൽ ചിലത് സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടു. ഈ സാഹചര്യത്തിലാണ് ലഭ്യമാകാത്ത ഇനങ്ങൾക്ക് പകരമായി സമാന സ്വഭാവമുള്ള ഗുണമേൻമയുള്ള ഉത്പന്നങ്ങൾ കിറ്റിൽ ഉൾപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയതെന്നും മന്ത്രി ജആർ അനിൽ പറഞ്ഞു.

ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂർത്തീകരിച്ചു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളിൽ 50 ഊരുകളിൽ കിറ്റ് വിതരണം പൂർത്തിയാക്കി. ബാക്കിയുള്ളവ ഇന്ന് പൂർത്തിയാക്കും.

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ജില്ലാ ഓണം ഫെയറുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വെള്ളിയാഴ്ചവരെ 4.40 കോടി രൂപയുടെ വിറ്റവരവ് ജില്ലാ ഫെയറുകളിൽ ഉണ്ടായിട്ടുണ്ട്. ഈ മാസം 72.46 ലക്ഷം റേഷൻ കാർഡുടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

മിൽമയുടെ പായസം മിക്സ് ലഭിക്കാത്തതിനെത്തുടർന്ന് കിറ്റ് വിതരണം വൈകിയതോടെയാണ് ബദൽ മാർഗങ്ങൾ സർക്കാർ സ്വീകരിച്ചത്. കൂടുതൽ വിലയില്ലാത്ത മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാനാണ് നിർദേശം നൽകിയിരിക്കുന്നത്. കറിപ്പൊടികൾ ലഭിക്കാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടെ പൊടികൾ വാങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ്...

രഞ്ജിത്തിനെതിരെ ബം​ഗാളി നടി നൽകിയ ലൈം​ഗികാതിക്രമ കേസ്; കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ബംഗാളി നടിയുടെ പരാതിയിലായിരുന്നു സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം. കുറ്റപത്രത്തിൽ രഞ്ജിത് മാത്രമാണ് പ്രതി. 36 സാക്ഷികളുണ്ട്. സിനിമയിൽ അഭിനയിക്കാൻ...

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; വീട് പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിവൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ഭർത്താവിന് അയല്‍ക്കാരിയുമായി അവിഹിത ബന്ധം,  മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവിൻ്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35)...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.