26 C
Kottayam
Saturday, June 6, 2026

ഓണം വരുന്നു ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ; തീയതി, സമയം, ബുക്കിം​ഗ്; വിശദ വിവരങ്ങൾ

Must read

ചെന്നൈ: ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്‌പെഷ്യൽ തീവണ്ടികൾ. ചെന്നൈൽ നിന്ന് എറണാകുളത്തേക്കും താംബരത്ത് നിന്ന് മംഗളൂരുവിലേക്കുമാണ് പ്രത്യേക തീവണ്ടികൾ. എറണാകുളത്ത് നിന്ന് ഓഗസ്റ്റ് 24, 31, സെപ്റ്റംബർ 7 തീയതികളിൽ രാത്രി 9 ന് പുറപ്പെടുന്ന വണ്ടി (06046) പിറ്റേന്ന് രാവിലെ 11.30 ന് ചെന്നൈ സെൻട്രലിൽ എത്തും.

ചെന്നൈ സെൻട്രലിൽ നിന്ന് ആഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന്, എട്ട് തീയതികളിൽ വൈകീട്ട് 3.10 ന് പുറപ്പെടുന്ന വണ്ടി (06045) പിറ്റേന്ന് രാവിലെ 3 മണിക്കാണ് എറണാകുളത്ത് എത്തുക. പെരമ്പൂർ, ആർക്കോണം,കാട്പാടി. ജോലാർപേട്ട്, പോത്തന്നൂർ, സേലം, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം എന്നിവിടങ്ങളിലും സ്റ്റോപ്പ് ഉണ്ടാവും.

ഓഗസ്റ്റ് 22, 29, സെപറ്റംബർ 5 തീയതികളിൽ ഉച്ചയ്ക്ക് 1. 30 ന് താംബരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി ((06041) പിറ്റേന്ന് രാവിലെ 6.45 ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽ നിന്ന് ഓഗസ്റ്റ് 23, 30, സെപ്റ്റംബർ 6 തിയതികളിൽ രാവിലെ പത്തിന് പുറപ്പെടുന്ന തീവണ്ടി (06042) പിറ്റേന്ന് രാവിലെ 4.45 ന് താംബരത്ത് എത്തും.

ചെന്നൈ എഗ്മോർ, പെരമ്പൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, കുറ്റിപ്പുറം, തിരൂർ, ഫറോക്ക്, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. ഞായറാഴ്ചയാണ് റിസർവേഷൻ ആരംഭിക്കുക.

- Advertisement -

കൊച്ചുവേളി-ബെംഗളൂരു പ്രത്യേക തീവണ്ടി

- Advertisement -

കൊച്ചു വേളിയിൽ നിന്ന് ഓഗസ്റ്റ് 22, 29 സെപ്റ്റംബർ 5 ദിവസങ്ങളിൽ വൈകീട്ട് 6.5 ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് രാവിലെ 10. 55 ന് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്ന് ഓഗസ്റ്റ് 23, 30 സെപ്റ്റംബർ 6 തീയതികളിൽ ഉച്ചയ്ക്ക് 12. 45 ന്് പുറപ്പെടുന്ന വണ്ടി (06084) പിറ്റേന്ന് രാവിലെ ആറിന് കൊച്ചുവേളിയിൽ എത്തും. കൊച്ചുവേളി- ബെംഗളൂരു തീവണ്ടിക്കുള്ള റിസർവേഷൻ തിയതി പിന്നീട് അറിയിക്കും.

കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈ റോഡ്, സേലം, ജോലാർപ്പേട്ട് ബംഗാർപ്പെട്ട്, കൃഷ്ണ രാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week