തിരുവനന്തപുരം: ഓണക്കാലത്ത് ക്ഷേമ പെൻഷൻ നൽകാൻ തുക അനുവദിച്ച് ധനവകുപ്പ്. ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായുള്ള തുകയാണ് ധനവകുപ്പ് അനുവദിച്ചത്. മൊത്തം 1,762 കോടി രൂപയാണ് ഓണക്കാലത്ത് ക്ഷേമ പെൻഷൻ നൽകാനായി അനുവദിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമാണ് അനുവദിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാത്തി.
60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന് ലഭിക്കുമെന്നും ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News