Home-bannerKeralaNewsRECENT POSTSTop Stories
ഓണം ബംപറിന്റെ 12 കോടി ആറ് സുഹൃത്തുക്കള്‍ ചേര്‍ന്ന് പങ്കിടും; ടിക്കറ്റെടുത്തത് ഷെയറിട്ട്
കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ ഓണം ബംപറിന്റെ 12 കോടിയുടെ ഉടമകളെ തിരിച്ചറിഞ്ഞു. ആറ് ഭാഗ്യശാലികള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജൂവല്ലറി ജീവനക്കാര്‍ക്കാണ് ബംപര്‍ ഭാഗ്യം ലഭിച്ചത്. റോണി, വിവേക്, രതീഷ്, സുബിന്‍, റംജിം രാജീവ് എന്നവാണ് ഭാഗ്യശാലികള്‍.
കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്തവണ ഓണം ബംപറിനുണ്ടായിരുന്നത്. കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ടി.എം 160869 എന്ന നമ്പറിനാണ് ബംപര്‍ ഭാഗ്യം. നികുതി കിഴിച്ച് 7.56 കോടി രൂപയാണ് എല്ലാവര്‍ക്കും കൂടി ലഭിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News