24 C
Kottayam
Sunday, June 7, 2026

സ്‌പേസ് എക്‌സുമായി കരാർ ഒപ്പിട്ട് എയർടെൽ; മസ്കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് വിപ്ലവം ഇന്ത്യയിലേക്ക്

Must read

മുoബൈ: ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സുമായി കരാർ ഒപ്പുവെച്ച് എയർടെൽ. സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിനായാണ് കരാർ. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ ആദ്യ കരാറാണിത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്റ്റാർലിങ്ക് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയർടെൽ വഴി ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കും. എയർടെല്ലിന്റെ സ്റ്റോറുകളിലൂടെ സ്റ്റാർലിങ്ക് ഉൽപന്നങ്ങൾ വിൽക്കുകയും ചെയ്യും. ഇന്ത്യയിലെ ​ഗ്രാമീണ-വിദൂര പ്രദേശങ്ങൾ, സ്കൂളുകൾ, ആരോ​ഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുഗമമായ ഇന്റർനെറ്റ് സേവനങ്ങൾ സ്റ്റാർലിങ്കിലൂടെ ഉറപ്പാക്കാനും എയർടെൽ പദ്ധയിടുന്നുണ്ട്.

- Advertisement -

ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് എയർടെൽ മാനേജിങ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു. ഇന്ത്യയിലെ ടെലികോം മേഖലയിൽ വലിയ പങ്കുവഹിച്ച എയർടെല്ലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സ്പെയ്സ് എക്സും അറിയിച്ചു.

- Advertisement -

രണ്ടുവർഷം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്കിടെ, സ്റ്റാർലിങ്കിന്റെ പ്രവർത്തനം ഇന്ത്യയിൽ തുടങ്ങാൻ താൽപര്യമുണ്ടെന്ന് മസ്‌ക് അറിയിച്ചിരുന്നു. ഇന്റർനെറ്റ് ഇല്ലാത്ത വിദൂര ഗ്രാമങ്ങളിൽപോലും അതിവേഗ സേവനം ലഭ്യമാക്കാൻ സംവിധാനത്തിലൂടെ കഴിയുമെന്നായിരുന്നു മസ്ക് അന്നു പറഞ്ഞത്.

സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് 2022 നവംബറിലാണ് ഇന്ത്യയിൽ ആദ്യമായി പ്രവർത്തനാനുമതി തേടിയത്. ഇതിനാവശ്യമായ സുരക്ഷാപരിശോധനകൾ ആഭ്യന്തരമന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും പൂർത്തിയാക്കിയിരുന്നു.

- Advertisement -

2023 നവംബറിൽ, ഭാരതി എയർടെല്ലും യുകെ സർക്കാരും സംയോജിച്ചുള്ള സംരംഭമായ വൺ വെബ്ബിന് വാണിജ്യ സാറ്റ്ലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിന് ഇന്ത്യൻ നാഷണൽ സ്പെയ്സ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽനിന്ന് അനുമതി ലഭിച്ചിരുന്നു. കേന്ദ്ര സർക്കാരിൽനിന്ന് ഈ അനുമതി നേടുന്ന ആദ്യ സ്ഥാപമായി വൺ വെബ്ബ് മാറി.

ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന് കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ പതിനായിരക്കണക്കിന് ചെറു ഉപഗ്രങ്ങൾ വിന്യസിക്കുകയാണ് സ്റ്റാർലിങ്കിന്റെ പദ്ധതി. ഒരു ഡിഷ് ആന്റിനയും റൂട്ടറും മാത്രമാണ് ഉപഗ്രഹ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതിനായി ആവശ്യം വരിക. ഭൂമിയിൽ ഏത് തരം ഭൂപ്രദേശത്തും ഈ സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ് ലഭ്യമാകും.

പരമ്പരാഗത രീതിയിൽ കേബിൾ വലിക്കുന്ന ശ്രമകരമായ പ്രവർത്തനങ്ങൾ ഇതിന് വേണ്ടിവരില്ല. ഉപഗ്രഹ ഇന്റർനെറ്റിന്റെ മുഖ്യ നേട്ടവും ഇത് തന്നെയാണ്. സെക്കന്റിൽ 100 എംബിയ്ക്കും 200 എംബിയ്ക്കും ഇടയിൽ ഡൗൺലോഡ് വേഗത സ്റ്റാർലിങ്ക് ഉറപ്പുനൽകുന്നുണ്ട്. 20 മില്ലിസെക്കന്റിൽ താഴെ ലേറ്റൻസിയിലുള്ള മികച്ച നെറ്റ് വർക്കാണ് സ്റ്റാർലിങ്ക് വാഗ്ദാനം ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week