തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെയുള്ള രാത്രികാല നിയന്ത്രണം ദേവാലയങ്ങളിലെ ചടങ്ങുകള്‍ക്കും ബാധകമെന്ന് സര്‍ക്കാര്‍.
മത, രാഷ്ട്രീയ, സാംസ്‌കാരിക കൂടിച്ചേരലുകള്‍ അനുവദിക്കില്ല. രാത്രിയില്‍ പുറത്തിറങ്ങുന്നവര്‍ സാക്ഷ്യപത്രം കരുതണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കര്‍ഫ്യുവിന്റെ സാഹചര്യത്തില്‍ രാത്രി 10നു മുന്‍പ് തിരുക്കര്‍മങ്ങള്‍ നടത്തണമെന്നാണു സര്‍ക്കാര്‍ നിലപാട്.
തിരുക്കര്‍മങ്ങള്‍ക്കായി പ്രത്യേക അനുമതി നല്‍കി ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന നിലപാടിലാണു വിശ്വാസി സമൂഹം. മുന്‍ വര്‍ഷങ്ങളിലും കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പുതുവത്സര തിരുക്കര്‍മങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News