ന്യൂഡൽഹി:കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം.ഒമിക്രോണ്‍ വകഭേദം വിവിധ ലോകരാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് ജാഗ്രത കടുപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
കൊവിഡ് വൈറസിന്‍്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങള്‍ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പുതിയ വകഭേദത്തിലൂടെ ഉണ്ടാവുന്ന ഭീഷണി നേരിടണമെന്നും അതിനായി വേണ്ട നടപടികള്‍സ്വീകരിക്കണമെന്നും നരേന്ദ്രമോദി നിര്‍ദേശിച്ചു. ഒമിക്രോണ്‍ വൈറസിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാന്‍ കൊവിഡ് വാക്സീന്‍ രണ്ടാം ഡോസിന്‍്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയത്. ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങള്‍ നീക്കിയതിന് തൊട്ടുപിന്നാലെ പുതിയ വകഭേദം ഭീഷണിയായത് കേന്ദ്രത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെക്കണമെന്ന് ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു.
ദക്ഷിണാഫ്രിക്കയിലും യൂറോപ്പിലും സ്ഥിരീകരിച്ച ബി.1.1.592 വൈറസ് അഥവാ കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം തീവ്ര വ്യാപന ശേഷിയുള്ളതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്. വാക്സിനേഷന്‍ തീര്‍ക്കുന്ന പ്രതിരോധത്തെ പുതിയ വകഭേദം മറികടക്കുമെന്ന റിപ്പോര്‍ട്ടുകളടക്കം യോഗത്തില്‍ ചര്‍ച്ചയായി. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, പരിശോധന കൂട്ടണമെന്നും കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് നിലവിലുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിനേഷന്‍ തോതും പ്രധാനമന്ത്രി വിലയിരുത്തി.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്ര, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ , നീതി ആയോഗ് അംഗം ഡോ.വി.കെ.പോള്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട യാത്രാ വിലക്ക് നീക്കിയ സാഹചര്യവിം യോഗം വിലയിരുത്തി.പുതിയ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം പല ഭാഗങ്ങളില്‍ നിന്നു ഉയരുന്നുണ്ട്. ഡിസംബര്‍ 15 മുതലാണ് വിലക്ക് നീക്കുന്നതെന്നതിനാല്‍ തുടര്‍ സാഹചര്യം നിര്‍ണ്ണായകമാകും. അതേ സമയം വളരെ ബുദ്ധിമുട്ടിയാണ് രാജ്യം കൊവിഡിനെ മറികടക്കുന്നതെന്നും , പുതിയ വകഭേദം ഇന്ത്യയിലെത്താതിരിക്കാന്‍ പറ്റുന്നതെല്ലാം ചെയ്യണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്ത് ഉള്‍പ്പടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം തീവ്ര വ്യാപനശേഷിയുള്ളതെന്ന് കണ്ടെത്തിയതോടെ ആഫ്രിക്കയിലേക്കുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തി ലോകരാജ്യങ്ങള്‍. അന്‍പതില്‍ താഴെ ആളുകളില്‍ മാത്രമാണ്സ്ഥിരീകരിച്ചതെങ്കിലും പുതിയ വൈറസ് ഇതിനകം ആയിരക്കണക്കിനാളുകളിലേക്ക് പടര്‍ന്നിരിക്കാമെന്ന് വിദഗ്ധര്‍ കരുതുന്നു.
നവംബര്‍ 24-ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ കൊറോണ വൈറസാണ് ഒമിക്രോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ‘ആശങ്കയുണ്ടാക്കുന്ന വകഭേദമായി’ അംഗീകരിച്ചുകൊണ്ട് ഗ്രീക്ക് അക്ഷരമാലയിലെ പേരാണ് ലോകാരോഗ്യ സംഘടന ഈ വൈറസിന് നല്‍കിയത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള വൈറസിനെ ഇതുവരെയുള്ളതില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന കൊറോണ വൈറസ് വകഭേദമായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇതിനകം വൈറസ് എത്തിയത് ബെല്‍ജിയം , ഇസ്രായേല്‍ , ഹോംഗ് കോങ്ങ്, ബോട്സ്വാന എന്നീ രാജ്യങ്ങളിലാണ്. എന്നാല്‍ തിരിച്ചറിയപ്പെടാതെ പല രാജ്യങ്ങളിലും വൈറസ് എത്തിയിരിക്കാമെന്നാണ് നിഗമനം. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ പകര്‍ച്ച ശേഷിയുള്ളതാണ് വൈറസ് എന്നതാണ് ഭീതി പടരാന്‍ കാരണം. വാക്സീനുകളെ മറികടക്കടക്കാന്‍ പുതിയ വകഭേദത്തിന് ശേഷിയുണ്ടെന്നും സംശയമുണ്ട്. യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ചതിനാല്‍ ഒരിക്കല്‍ രോഗം വന്നവര്‍ക്ക് വീണ്ടും രോഗം വരാനും സാധ്യതയേറെയാണ്. പടിഞ്ഞാറന്‍ യൂറോപ്പിലെ ബെല്‍ജിയത്തിലാണ് ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്തോടെ യൂറോപ്പ് ഒന്നടങ്കം ഭീതിയിലായി. ഈ രോഗി എത്തിയ വിമാത്തിലെത്തിയ അറുന്നൂറോളം യാത്രക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മുന്‍കരുതലിന്‍്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ ആഫ്രിക്കയില്‍ നിന്നുളളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. അമേരിക്ക,ജപ്പാന്‍, സിംഗപ്പൂര്‍, യുഎഇ , ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ എല്ലാം ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി. രോഗബാധയുടെ പേരില്‍ ഒറ്റപ്പെടുത്തരുതെന്നും വ്യോമഗതാഗതം തടയരുതെന്നും ലോകരാജ്യങ്ങളോട് ദക്ഷിണാഫ്രിക്ക അഭ്യര്‍ത്ഥിച്ചു. അനാവശ്യ ഭീതിയില്‍ വിവേചനമില്ലാത്ത വിലക്ക് പാടില്ലെന്ന് ലോകാരോഗ്യ സംഘടനയും അഭ്യര്‍ത്ഥിച്ചു. ലോക വ്യാപാര സംഘടന ജനീവയില്‍ നടത്താനിരുന്ന യോഗം മാറ്റിവെച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഇതോടെ അനിശ്ചിതത്വത്തിലായി. നിലവില്‍ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ച ശേഷമേ പര്യടനത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി. വിവിധ കായിക മത്സരങ്ങള്‍ക്കായി ആഫ്രിക്കയില്‍ ഉള്ള കായിക താരങ്ങളോട് അടിയന്തിരമായി മടങ്ങിയെത്തി ക്വറന്റീനില്‍ പ്രവേശിക്കാന്‍ മാതൃ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.