KeralaNews

ഒമൈക്രോണ്‍ നിസ്സാരമോ? മൂന്നാം തരംഗത്തില്‍ കേരളത്തില്‍ മരണം 1,300ന് മുകളില്‍

തിരുവനന്തപുരം: കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 1,300 ന് മുകളില്‍ കൊവിഡ് മരണങ്ങള്‍. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം സ്ഥിരീകരിച്ച ജനുവരി ഒന്നുമുതല്‍ സ്ഥിരീകരിക്കുന്ന 90 ശതമാനം കേസും ഒമൈക്രോണ്‍ വകഭേദത്തിന്റേതാണ്. ദിനംപ്രതിയുള്ള മരണനിരക്ക് നൂറില്‍ നിന്ന് 150ലേക്ക് വര്‍ധിക്കുകയും ചെയ്തു. ഒമൈക്രോണ്‍ വകഭേദം ബാധിച്ചുള്ള മരണ നിരക്ക് കൂടുതലല്ലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് വലിയ തോതിലുള്ള വര്‍ധവന് വെളിപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

ഇക്കാലയളവില്‍ 1,307 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിടട്ടുണ്ട്. 10 വയസ്സില്‍ താഴെയുള്ള ഏഴ് കുട്ടികളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. ഇതില്‍ നാലുപേര്‍ ഒരു വയസ്സില്‍ താഴെയുള്ളവരാണ്.ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മഹാരാഷ്ട്രയ്ക്ക് താഴെ, രണ്ടാമതാണ് കേരളം. മരണസംഖ്യയിലുള്ള വര്‍ധനവ് കോവിഡ് വ്യാപനം ഫലപ്രദമായി ചെറുക്കുന്നത് സംബന്ധിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിടട്ടുണ്ട്.

ഒമൈക്രോണ്‍ സ്ഥിരീകരിക്കാതെ തന്നെ നിരവധിപേരെ വെന്റിലേറ്ററുകളില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്ന് എറണാകുളം ജില്ല കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. എ എ ഫതാഹുദീന്‍ ദി ന്യു ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. വിട്ടുമാറാത്ത വൃക്ക, കരള്‍ രോഗങ്ങളും അര്‍ബുദവും ഉള്ളവരെയാണ് കൂടുതലും ഐസിയുകളില്‍ പ്രവേശിപ്പിക്കുന്നത്. അതേസമയം, കോവിഡ് ബാധിച്ചാലും ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ട് സംഭവിക്കാത്ത ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സ കൃത്യസമയത്ത് ലഭിക്കാതിരിക്കുന്നത് കോവിഡ് മരണങ്ങള്‍ ഗണ്യമായി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. ഗോപികുമാര്‍ പറഞ്ഞു. കോവിഡ് വ്യാപനം,മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നവരെ അത് തുടരുന്നത് നിര്‍ത്തുന്നതിന് കാരണായി. പ്രമേഹവും രക്തസമ്മര്‍ദവും വര്‍ധിച്ച മരണങ്ങളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

കൊവിഡ് ബാധിച്ച് കുട്ടികള്‍ ഉള്‍പ്പെടെ മരിക്കുന്നത് ഗൗരവമായി കാണണമെന്നും കൃത്യമായ പഠനങ്ങള്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് വയസ്സ് തിരിച്ചുള്ള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കണക്കാക്കാനുള്ള സംവിധാനങ്ങളില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button