ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്ന് കര്‍ണാടകയില്‍ എത്തിയ രണ്ടു പുരുഷന്‍മാര്‍ക്കാണ് രോഗം ബാധിച്ചത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇരുവര്‍ക്കും സമ്പര്‍ക്കമുള്ള 15 ഓളം പേരെ കണ്ടെത്തിയതായും ഇവരെയും നിരീക്ഷണത്തിലേക്ക് മാറ്റിയതായും കര്‍ണാടക ആരോഗ്യവകുപ്പും അറിയിച്ചു. 66, 46 വയസുള്ള പുരുഷന്മാര്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. 66 വയസുകാരനുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് 46 കാരന് രോഗം പിടിപെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഗുരുതര ലക്ഷണങ്ങളില്ല. നിലവില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും 10 പേരുടെ പരിശോധനാ ഫലം കൂടി ഉടന്‍ പുറത്തുവരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.