തമിഴ്നാട്ടില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരില്‍ കേരളത്തില്‍ നിന്നെത്തിയയാളും; കൂടുതല്‍ രോഗികള്‍ ചെന്നൈയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച 34 പേരില്‍ കേരളത്തില്‍ നിന്നെത്തിയയാളും. വിദേശത്ത് നിന്ന് എത്തിയ 66 പേരെ പരിശോധിച്ചപ്പോള്‍ 33 പേര്‍ക്ക് ഒമൈക്രോണ്‍ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ അറിയിച്ചു.

അടുത്തിടെ 18,129 പേരാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഇവരിലും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നടത്തിയ പരിശോധനയില്‍ 114 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് 33 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

നേരത്തെ ഒരാള്‍ക്ക് ഒമൈക്രോണ്‍ കണ്ടെത്തിയിരുന്നു.മൊത്തം ഒമൈക്രോണ്‍ ബാധിതരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍. ഒരാള്‍ കേരളത്തില്‍ നിന്നെത്തിയയാളാണ്. ചെന്നൈയിലാണ് ഏറ്റവുമധികം പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. 26 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മധുര (4), തിരുവണാമലൈ(2), സേലം(1), കേരളം (1) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ ഒേൈമേക്രാണ്‍ ബാധിതര്‍.

എല്ലാവര്‍ക്കും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 34 പേരില്‍ രണ്ടുപേര്‍ 18 വയസില്‍ താഴെയുള്ളവരാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News