24.5 C
Kottayam
Friday, June 5, 2026

ഒമറിക്ക നല്ല മനുഷ്യനാണ്,അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസ്’; നടി ഏയ്ഞ്ചലിൻ മരിയ

Must read

കൊച്ചി:സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പീഡന പരാതി നല്‍കിയ യുവനടി താനല്ലെന്ന് വ്യക്തമാക്കി നടി ഏയ്ഞ്ചലിന്‍ മരിയ. സിനിമാരംഗത്തു നിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെ കുറിച്ച് സംസാരിക്കുതന്നെന്നും ദയവുചെയ്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുതെന്നും ഏയ്ഞ്ചലിന്‍ മരിയ പറയുന്നു. ഒമര്‍ ലുല നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിനെതിരേയുള്ളത് കള്ളക്കേസാണെന്നും ഏയ്ഞ്ചലിന്‍ വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയാലാണ് നടി ഇക്കാര്യം പറയുന്നത്.

‘എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ ഈ വീഡിയോ ചെയ്യുന്നത് വളരെ ഗൗരവമുള്ള വിഷയം സംസാരിക്കാനാണ്. ഒമര്‍ ഇക്കയുടെ വിഷയം എല്ലാവരും അറിഞ്ഞുകാണും എന്നു വിശ്വസിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇക്കാര്യത്തെ കുറിച്ച് ഒരു സ്‌റ്റോറി ഇട്ടിരുന്നു. ഈ വിഷയത്തെപ്പറ്റി കുറച്ചധികം സംസാരിക്കാനുണ്ട്. ഇപ്പോഴത്തെ സീസണ്‍ മഴയും ഇടിവെട്ടും ഒക്കെ ഉള്ളതായതിനാല്‍ ഒക്കെ ഉള്ളതായതിനാല്‍ വീട്ടിലെ കറണ്ട് പോകുകയും ഫോണില്‍ ചാര്‍ജ് ഇല്ലാതെ വരുന്ന അവസ്ഥയുമൊക്കെ ഉണ്ടാകാറുണ്ട്.

ഇത്തരമൊരു ഗൗരവമുള്ള വിഷയം സംസാരിക്കുമ്പോള്‍ സമാധാനമുള്ള അന്തരീക്ഷം ആവശ്യമാണ്. അതുകൊണ്ടാണ് വീഡിയോ ചെയ്യുന്നത് നീണ്ടുപോയത്. അതിന് ഞാന്‍ ആദ്യം ക്ഷമ ചോദിക്കുന്നു. ഇനി കാര്യത്തിലേക്ക് കടക്കാം. കഴിഞ്ഞ അഞ്ചാറ് ദിവസമായി എനിക്ക് നിരന്തരം ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം നിറയെ മെസ്സേജുകളും വരുന്നുണ്ട്. അതുകൂടാതെ സിനിമാ മേഖലയിലെ നിരവധി പേര്‍ എന്നെ വിളിച്ചും അന്വേഷിക്കുന്നുണ്ട്.

ഒമറിക്കയ്‌ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനാണോ എന്നാണ് അവരെല്ലാം ചോദിക്കുന്നത്. എന്തുകൊണ്ടാണ് എന്നെ പറയുന്നത് എന്നാണ് ഞാന്‍ അവരോടെല്ലാം തിരിച്ചുചോദിച്ചത്. ഈ യുവനടി നല്ല സമയം എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഒമറിക്കയുമായി നല്ല അടുപ്പമുണ്ടെന്നും പറയുന്നു. അതുകൊണ്ടാണ് ഞാനായിരിക്കും കേസ് കൊടുത്തതെന്ന് അവരെല്ലാവരും വിചാരിക്കുന്നത്. സത്യമായും അത് ഞാനല്ല.

- Advertisement -

ഒമറിക്കയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു എന്നതിനൊപ്പം ഒരു നല്ല സുഹൃത്ത് കൂടിയാണ് അദ്ദേഹം. ഈ ചോദ്യം ചോദിച്ച് ആരും എനിക്ക് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യരുത്. അത് എന്നെ വ്യക്തിപരമായി ബാധിക്കുന്നുണ്ട്.

- Advertisement -

ഒമര്‍ ഇക്കയുമായി നാല് വര്‍ഷത്തെ പരിചയം എനിക്കുണ്ട്. ഒരു വല്ല്യേട്ടന്‍ കുഞ്ഞനുജത്തി ബന്ധം പോലെയാണത്. ആ പരാതിയില്‍ പറഞ്ഞുതപോലെ ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് എനിക്ക് തോന്നുന്നില്ല. ഇത് കള്ളക്കേസാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളുണ്ട്. അത് പുറത്തുപറയാന്‍ ഇപ്പോള്‍ പറ്റില്ല. സത്യം എന്തായാലും പുറത്തുവരും’-വീഡിയോയില്‍ ഏയ്ഞ്ചലിന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week