KeralaNewsRECENT POSTSTop Stories
‘അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്’ പ്രായം തളര്‍ത്താത്ത ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് മുത്തശ്ശി; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കോട്ടയം: പ്രായം തളര്‍ത്താത്ത ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന മുത്തശ്ശിയുടെ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. ‘അരിവാള്‍ ചുറ്റിക നക്ഷത്രം, അതാണ് നമ്മുടെ സമ്പത്ത്, അതിനെ തൊട്ട് കളിച്ചവരെ ആരായാലും സൂക്ഷിച്ചോ’.. എന്ന് മുത്തശ്ശി ചൊല്ലിക്കൊടുക്കുന്ന മുദ്രാവാക്യം അണികള്‍ ഏറ്റു ചൊല്ലുന്നതാണ് വീഡിയോ.
അഞ്ച്മണ്ഡലങ്ങളിലായി നടന്ന ഉപതെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തിളക്കമാര്‍ന്ന വിജയം ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആഘോഷമാക്കുന്നതിനിടെയാണ് മുദ്രാവാക്യം വിളിക്കുന്ന മുത്തശ്ശിയുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
തന്റെ പ്രായത്തെപ്പോലും തോല്‍പ്പിക്കുന്ന ആവേശത്തോടെയായിരുന്നു സിപിഎമ്മിനായി മുത്തശ്ശി മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ ആരാണ് ഈ മുത്തശ്ശിയെന്നോ, എവിടെയാണ് ഈ വിജയാഘോഷം നടക്കുന്നതെന്നോ വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News