വയോധികയെ ആന ചവിട്ടി കൊന്നു, പിന്നീട് മൃതദേഹം ചിതയിൽനിന്ന് പുറത്തെടുത്ത് വീണ്ടും ചവിട്ടി

ബാരിപഡ: വയോധികയെ ചവിട്ടിക്കൊന്നതിനുശേഷം അവരുടെ മൃതദേഹത്തെയും ആക്രമിച്ച് കാട്ടാന.ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ റായ്പാല്‍ ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെയാണ് 70-കാരിയായ മായാ മുര്‍മുവിനെ് ദല്‍മ വന്യജീവി സങ്കേതത്തില്‍ നിന്ന് വഴിതെറ്റിവന്ന കാട്ടാന ആക്രമിച്ചത്.

ആന അവരെ നിലത്തിട്ട് ചവിട്ടി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് റാസ്‌ഗോവിന്ദ്പൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ലോപമുദ്ര നായക് പറഞ്ഞു.

എന്നാല്‍, വൈകീട്ട് മായയുടെ കുടുംബാംഗങ്ങള്‍ അവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തുമ്പോള്‍ ഇതേ ആന വീണ്ടുമെത്തി. ചിതയില്‍ നിന്ന് മൃതദേഹം പുറത്തേക്കെടുത്ത് താഴെയിട്ട് വീണ്ടും ചവിട്ടി. ആന പോയി മണിക്കൂറുകള്‍ കഴിഞ്ഞാണ് അന്ത്യ കര്‍മങ്ങള്‍ നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News