കൊല്ലം: അഞ്ച് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വയോധികന് അറസ്റ്റില്‍. ചാത്തന്നൂര്‍ കാരംകോട് ഏറം തെക്ക് തെങ്ങുവിള വീട്ടില്‍ ജോണ്‍ വര്‍ഗീസിനെയാണ് ചാത്തന്നൂര്‍ പോലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ എത്തിയ അഞ്ചു വയസ്സുകാരനെയാണ് വയോധികന് പീഡിപ്പിച്ചത്. പീഡനത്തിന് ഇരയായ കുട്ടി തിരികെ വീട്ടില്‍ എത്തിയതോടെ വേദനയും അസ്വസ്ഥതയും പ്രകടിപ്പിക്കുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോള്‍ ആണ് കുട്ടി വിവരങ്ങള്‍ പറയുന്നത്. കുട്ടിയെ ഉടന്‍ തന്നെ നെടുങ്ങോലം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.