26.2 C
Kottayam
Friday, June 5, 2026

ഭര്‍ത്താവിനെ കത്തി മുനയില്‍ നിര്‍ത്തി ഒഡിഷ സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്തു; കേസെടുത്ത് തിരുപ്പൂര്‍ പോലിസ്

Must read

തിരുപ്പൂര്‍: തിരുപ്പൂരില്‍ ഭര്‍ത്താവിനെ കത്തി മുനയില്‍ നിര്‍ത്തി അതിഥിത്തൊഴിലാളിയായ ഒഡിഷക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ ബിഹാര്‍ സ്വദേശികളായ മുഹമ്മദ് നദീം (23), മുഹമ്മദ് ഡാനിഷ് (25), 17 -കാരന്‍ എന്നിവരെ തിരുപ്പൂര്‍ നോര്‍ത്ത് പോലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവിന്റെയും കുട്ടിയുടെയും മുന്നിലാണ് യുവതി കൂട്ട ബലാത്സംഗത്തിനിരയായത്.

ലൈംഗികാതിക്രമത്തിന് ഇരയായ 24-കാരി തിരുപ്പൂരിനടുത്ത് തെക്കലൂരിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ ഭര്‍ത്താവുമൊത്ത് ജോലിചെയ്തുവരികയായിരുന്നു. ജോലി ഇഷ്ടപ്പെടാത്തതിനാല്‍ ഇവര്‍ ഒഡിഷയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. തുടര്‍ന്ന്, തിരുപ്പൂര്‍ റെയില്‍വേസ്റ്റേഷനുസമീപം നില്‍ക്കുമ്പോഴാണ് പ്രതികള്‍ അവരെ പരിചയപ്പെട്ടതെന്ന് പോലീസ് പറയുന്നു.

- Advertisement -

തങ്ങള്‍ ജോലിചെയ്യുന്ന വസ്ത്രനിര്‍മാണശാലയില്‍ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തശേഷം പ്രതികള്‍ ഇവരെ ലക്ഷ്മിനഗറിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വേറെ താമസസൗകര്യം ഉടന്‍ ഒരുക്കാമെന്നും പ്രതികള്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ചരാത്രി ഭക്ഷണം വാങ്ങി നല്‍കിയശേഷം ഭര്‍ത്താവിനെ കത്തിമുനയില്‍നിര്‍ത്തി മൂവരും പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

- Advertisement -

ചൊവ്വാഴ്ച പ്രതികളുടെ വീട്ടില്‍നിന്ന് രക്ഷപ്പെട്ട കുടുംബം, തിരുപ്പൂര്‍ നോര്‍ത്ത് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുനടന്ന അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week