29.4 C
Kottayam
Friday, June 5, 2026

ഒഡിഷ ട്രെയിൻ ദുരന്തം; ചർച്ചയായി ലാൽ ബഹ്ദൂർ ശാസ്ത്രിയുടെ രാജി

Must read

ഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിന് പിന്നാലെ മദ്രാസ് ട്രെയിൻ അപകടത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച ലാൽ ബഹദൂർ ശാസ്ത്രിയെക്കുറിച്ചുള്ള ചർച്ചകള്‍ വ്യാപകമാവുകയാണ്. 1956 ൽ നടന്ന ട്രെയിൻ അപകടത്തിന്‍റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അന്നത്തെ റെയിൽവെ മന്ത്രിയായ ലാൽ ബഹ്ദൂർ ശാസ്ത്രി രാജി വെച്ചിരുന്നു. ലാൽ ബഹ്ദൂർ ശാസ്ത്രിയെ പോലെ 1999 നടന്ന അപകടത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാറും രാജിവെച്ചിരുന്നു.

1956 സെപ്തംബറിൽ മെഹ്ബൂബ് നഗർ ട്രെയിൻ അപകടത്തിൽ 112 പേർ മരിച്ചപ്പോള്‍ അന്നത്തെ റെയിൽവെ മന്ത്രിയായ ലാൽ ബഹ്ദൂർ ശാസ്ത്രി പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന് സ്വമേധയാ രാജി സമർപ്പിച്ചു. എന്നാൽ പ്രധാനമന്ത്രി രാജി സ്വീകരിച്ചില്ല.

മൂന്ന് മാസത്തിന് ശേഷം നവംമ്പർ 23 ന് തമിഴ്നാട്ടിലെ അരിയാളൂരിൽ നടന്ന ട്രെയിൻ അപകടത്തിൽ 114 പേർ കൂടി മരണപ്പെട്ടതോടെ ലാൽ ബഹ്ദൂർ ശാസ്ത്രി തന്‍റെ രാജിയിൽ ഉറച്ച് നിന്നു. ആ തീരുമാനത്തിന് മുന്നിൽ വഴങ്ങേണ്ടി വന്ന നെഹ്റു രാജി സ്വീകരിച്ചതിന് ശേഷം പാർലമെന്‍റിൽ പറഞ്ഞത് ഇങ്ങനെയാണ് ‘അപകടത്തിൽ ശാസ്ത്രിക്ക് ഒരു പങ്കുമില്ല, രാജി വക്കേണ്ട കാര്യവുമില്ല. എന്നാൽ ഭരണഘടനാപരമായ മര്യാദക്ക് ഉദാഹരണവും അടിത്തറയും സൃഷ്ടിക്കുന്നതിനായി ശാസ്ത്രിയുടെ രാജി സ്വീകരിക്കുന്നു’.

43 വർഷങ്ങള്‍ക്ക് ശേഷം സമാനമായ മറ്റൊരു രാജി കൂടി ഉണ്ടായി. 1999 ആഗസ്റ്റിൽ 290 പേരുടെ ജീവൻ കവർന്ന അസമിലെ ഗൈസൽ ട്രെയിൻ അപകടത്തിന്‍റെ ഉത്തരവാദിത്തം എറ്റെടുത്ത് റെയിൽവെ മന്ത്രി ആയിരുന്ന ഇന്നത്തെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വാജ്പേയ് മന്ത്രി സഭയിൽ നിന്ന് രാജിവെച്ചതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week