ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം: മരണം 40 കവിഞ്ഞു, 4000 ലേറെപേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മു പേർ മരിച്ചതായി റിപ്പോർട്ട്. നാനൂനൂറിലധികം പേർക്ക് പരിക്കേററതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. വൈകുന്നേരം 7.20 ഓട് കൂടിയായിരുന്നു അപകടം.

പാളം തെറ്റിയ കോറോമൻഡൽ എക്സ്പ്രസിൻ്റെ 15 ബോഗികൾ പാളം തെറ്റി ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിന്‍ ആണ് അപകടത്തിൽ പെട്ടത്.

കോറോമണ്ഡൽ എക്സ്പ്രസിൻ്റെ പാളം തെറ്റിയ ബോഗികൾ മറ്റൊരു ട്രാക്കിലേക്ക് വീണു.ഇതിലേക്ക്  യശ്വന്ത്പൂർ – ഹൗറ ട്രെയിനും ഇടിച്ചു. ഈ ട്രെയിനിൻ്റെ നാല് ബോഗികളും പാളം തെറ്റുകയായിരുന്നു. ബഹന​ഗർ സ്റ്റേഷനിൽ വെച്ചായിരുന്നു അപകടം. 15 ബോ​ഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News