രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ; വി.സി ഇറങ്ങിപ്പോയി, ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ; വി.സി ഇറങ്ങിപ്പോയി, ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. വ്യാഴാഴ്ച നടന്ന ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറാണ് റദ്ദാക്കിയത്. ചടങ്ങിൽനിന്ന് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഇറങ്ങിപ്പോകുകയും ചെയ്തു.

‘നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞചെയ്യുന്നു’ എന്നായിരുന്നു ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അമൽ ദേവ് പറഞ്ഞത്. ഇതോടെ വിസി ഇറങ്ങിപോകുകയും ചടങ്ങ് റദ്ദാക്കുകയുമായിരുന്നു.

സർവകലാശാലാ ചട്ടങ്ങൾക്ക് എതിരായാൽ അത് സത്യപ്രതിജ്ഞയാവില്ലെന്ന് വിസി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. രക്തസാക്ഷികളുടെ പേരിലെ സത്യപ്രതിജ്ഞ സർവകലാശാലാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വിസി, സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News