28.1 C
Kottayam
Sunday, June 7, 2026

തൃശൂര്‍ ജില്ലയില്‍ ഇന്ന് നഴ്‌സുമാര്‍ പണിമുടക്കും

Must read

തൃശൂർ: ഗർഭിണിയായ നഴ്സിനെയടക്കം ഡോക്ടർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കും. നൈൽ ആശുപത്രിയിലെ നാലു നഴ്സുമാരെ ആശുപത്രി ഉടമയും ഡോക്ടറുമായ അലോക് മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഡോ. അലോഗിനെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് യുഎൻഎ വ്യക്തമാക്കി.

നഴ്സുമാരും എംഡിയും തമ്മിൽ നടന്ന ചർച്ചയ്ക്കിടെ ആശുപത്രി എംഡിയായ ഡോക്ടർ അലോക് കുമാർ ഏഴുമാസം ഗർഭിണിയായ നഴ്സിനെ ചവിട്ടിയെന്ന് നഴ്സുമാർ ആരോപിച്ചിരുന്നു. സ്റ്റാഫ് നഴ്‌സായ ലക്ഷ്മിക്കാണ് ഡോക്ടറുടെ ചവിട്ടേറ്റത്.

തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട് യുഎൻഎ യൂണിയനിൽപ്പെട്ട ആറ് നഴ്സുമാരെ കാരണങ്ങളില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഴ്സുമാരും എംഡിയും തമ്മിൽ ചർച്ച നടന്നത്. ചവിട്ടേറ്റതിനെ തുടർന്ന് ഗർഭിണിയായ ലക്ഷ്മി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

യുഎന്‍എയില്‍ അംഗമായതിന് ശേഷമാണ് പ്രശ്‌നങ്ങളുണ്ടായതെന്ന് ലക്ഷ്മി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. പിഎഫ്, ഇഎസ്‌ഐ എന്നിവയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചു. ഇത് സംബന്ധിച്ച് സംഘടനയുടെ സഹായത്തോടെ പരാതിയും നല്‍കി. കുറച്ച് നഴ്‌സുമാരെ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.

- Advertisement -

പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി ലേബർ ഓഫീസിൽ ചർച്ചക്ക് വിളിച്ചിരുന്നു. നിയമപ്രകാരം പിരിച്ചുവിടാനുളള അധികാരം ഡോക്ടര്‍ക്കില്ലെന്ന് ലേബര്‍ ഓഫീസര്‍ പറഞ്ഞതോടെ ഇയാള്‍ പ്രകോപിതനായി. തന്റെ ആശുപത്രിയിലെ കാര്യങ്ങള്‍ താനാണ് തീരുമാനിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.

- Advertisement -

പിന്നീട് തന്റെ നേരെ വന്ന് മർദ്ദിച്ചുവെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ഡോക്ടർ കൈമുട്ട് കൊണ്ട് ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. അസഭ്യ വാക്കുകളും പറഞ്ഞു. വേദന വന്നതോടെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മറ്റ് സ്റ്റാഫുകളും ലേബര്‍ ഓഫീസറും സംഭവസ്ഥലത്തുണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന എട്ട് ആളുകളേയും ഉപദ്രവിച്ച് അയാള്‍ ഓടി രക്ഷപ്പെടുകയാണ് ഉണ്ടായതെന്നും ലക്ഷ്മി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week