29.4 C
Kottayam
Friday, June 5, 2026

നഴ്സുമാര്‍ക്ക് ശമ്പള വര്‍ധന പ്രഖ്യാപിച്ചു; സ്‌കോട്‌ലന്‍ഡിൻ 4.25 ശതമാനം അധിക ശമ്പളം

Must read

എഡിന്‍ബര്‍ഗ്: സ്‌കോട്ട്‌ലാന്‍ഡിലെ നഴ്സുമാര്‍, മിഡ്വൈഫുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 8 ശതമാനം ശമ്പള വര്‍ദ്ധനവ് എന്‍ എച്ച് എസ് സ്‌കോട്ട്‌ലാന്‍ഡ് പ്രഖ്യാപിച്ചു. 2025 – 26 കാലത്തേക്ക് 4.25 ശതമാനം വര്‍ദ്ധനവും അടുത്ത വര്‍ഷം 3.75 ശതമാനം വര്‍ദ്ധനവുമായിരിക്കും നടപ്പില്‍ വരുത്തുക. ഹെല്‍ത്ത് സെക്രട്ടറി നീല്‍ ഗ്രേ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഏകദേശം 701 മില്യന്‍ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഈ ശമ്പള വര്‍ദ്ധനവിന് പണപ്പെരുപ്പത്തിനെതിരെയുള്ള ഒരു ഉറപ്പും നല്‍കുന്നുണ്ട്. അതായത്, ശമ്പളം എപ്പോഴും ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പത്തേക്കാള്‍ 1 ശതമാനം കൂടുതലായിരിക്കും എന്ന ഉറപ്പ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ശമ്പള വര്‍ദ്ധനവിനേക്കാള്‍ 2.8 ശതമാനം കൂടുതലാണ് ഇപ്പോള്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന വര്‍ദ്ധനവ്. ഇതോടെ എന്‍ എച്ച് എസ് ശമ്പളത്തെ കുറിച്ചുള്ള പല ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

- Advertisement -

ഏതായാലും, ഈ ഓഫര്‍ പാലിക്കാന്‍ സ്‌കോട്ടിഷ് സര്‍ക്കാരിന് അധിക വരുമാനം കണ്ടെത്തേണ്ടതായി വരും. സ്‌കോട്ടിഷ് സര്‍ക്കാരിന്റെ ഈ ഓഫര്‍ തങ്ങളുടെ അംഗങ്ങളുമായി ചര്‍ച്ച ചെയ്യുമെന്നും ഡിജിറ്റല്‍ ബാലറ്റിലൂടെ തീരുമാനത്തിലെത്തുമെന്നുമാണ് യൂണിസണ്‍ യൂണിയന്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ നിര്‍ദ്ദേശം തങ്ങള്‍ വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് സ്‌കോട്ട്‌ലാന്‍ഡിന്റെ പ്രതികരണം. എന്‍ എച്ച് എസ് സ്‌കോട്ട്‌ലാന്‍ഡിലെയും സ്‌കോട്ടിഷ് ആംബുലന്‍സിലെയും ഏറ്റവും വലിയ യൂണിയനുകളില്‍ ഒന്നായ ജി എം ബി സ്‌കോട്ട്‌ലാന്‍ഡും ഇക്കാര്യം അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിട്ട് തീരുമാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week