25.5 C
Kottayam
Friday, June 5, 2026

നവവധുവായ നഴ്സ് ജീവനൊടുക്കി,ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു; ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി തെളിഞ്ഞു

Must read

കണ്ണൂര്‍: ഭര്‍ത്താവിന് മറ്റൊരു യുവതിയുളള ബന്ധത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് നഴ്സായ യുവതി ജീവനൊടുക്കി. കണ്ണൂര്‍ താണയിലെ ധനലക്ഷ്മി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അഞ്ചരക്കണ്ടി വെണ്‍മണല്‍ പേരിയില്‍ ഹൗസില്‍ കെ. അശ്വിനിയെയാ(25)ണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടുവര്‍ഷം മുന്‍പാണ് അശ്വിനിയും കാപ്പാട് പെരിങ്ങളായി സ്വദേശി വിപിനും തമ്മില്‍ വിവാഹിതരായത്. കണ്ണൂര്‍-മട്ടന്നൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസില്‍ ഡ്രൈവറാണ് വിപിന്‍.വിവാഹശേഷമാണ് മറ്റൊരു യുവതിയുമായി വിപിന്‍ പ്രണയത്തിലാണെന്ന് അശ്വിനിക്ക് മനസിലായത്. ഇതു ചോദ്യം ചെയ്തതോടെയാണ് പീഡനം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെ മുന്‍കാമുകിയെ കണ്ടു ബന്ധം അവസാനിപ്പിക്കണമെന്ന് അശ്വിനി ആവശ്യപ്പെട്ടുവത്രേ.

ഇതറിഞ്ഞ ഭര്‍ത്താവ് അതിക്രൂരമായിമര്‍ദ്ദിച്ചുവെന്നു അശ്വിനിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് അശ്വിനി സ്വന്തം വീട്ടിലേക്ക് മടങ്ങിപോയി. തിങ്കളാഴ്ച്ച രാവിലെ വീട്ടിലെ കുളിമുറിയിലെ കമ്പിയില്‍ കെട്ടിതൂങ്ങിയത്. സംശയം തോന്നി വീട്ടുകാര്‍ വാതില്‍തുറന്നുനോക്കുമ്പോഴാണ് അശ്വിനിയെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍കോളേജാശുപത്രിയിലെത്തിച്ചത്.

എന്നാല്‍ ഇവരുടെ നിലഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ചാലയിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വെളളിയാഴ്ച്ച പുലര്‍ച്ചെമരണമടയുകയായിരുന്നു. പ്രദീപന്‍- ഓമന ദമ്പതികളുടെ മകളാണ് അശ്വിനി. സഹോദരി: അനുശ്രീ. അശ്വനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു ബന്ധുക്കള്‍ പിണറായി പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

- Advertisement -

വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് പ്രണയത്തിലായ അശ്വിനിയെ വിപിന്‍ വിവാഹം ചെയ്തത്. പിന്നീട് വിപിന്റെ വിവാഹബാഹ്യബന്ധം അശ്വിനി എതിര്‍ത്തതോടെയാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും പീഡനമാരംഭിക്കുകയും ചെയതത്. സംഭവത്തില്‍ വിപിന്റെ വീട്ടുകാര്‍ ഒത്താശ ചെയ്തുകൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week