CrimeInternationalNewsTop StoriesTrending
90 കൊലപാതകങ്ങള്‍, മുന്‍ നഴ്‌സിന് ഒടുവില്‍ ശിക്ഷ
ബെര്‍ലിന്‍:ജര്‍മ്മനിയില്‍ ക്രൂരതയുടെ ആള്‍രൂപമായി മാറിയ നഴ്‌സിന് ഒടുവില്‍ മരണംവരെ തടവുശിക്ഷ വിധിച്ചു.അഞ്ചുവര്‍ഷത്തിനുള്ളില്‍ 85 പേരെയാണ് 42 കാരനായ നില്‍സ് ഹോഗേല്‍ കൊന്നത്.
2000-2005 കാലയളവില്‍ ആശുപത്രിയിലെത്തിയ 34 മുതല്‍ 96 വയസ്സുവരെയുള്ള രോഗികളെ ഒന്നിലധികം മരുന്നുകള്‍ കുത്തിവെച്ചാണ് ഇയാള്‍ വധിച്ചത്. 2008-ല്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ രോഗിക്ക് മരുന്ന് നല്‍കിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി ഏഴ് വര്‍ഷം ശിക്ഷിച്ചിരുന്നു.
2017 ല്‍ 30 പേരെ വധിച്ചതായി ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ 90 മരണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് കണ്ടെത്തുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News