KeralaNews

പ്രസവശേഷം നഴ്സ് ആശുപത്രിയിൽ മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി

കോട്ടയം :പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലായതിനെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരന്റെയും ഓമനയുടെയും മകളും ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോൾ (27) ആണു മരിച്ചത്. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ പരാതി നൽകി. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായ ആര്യമോളെ 22–ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

23നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടർന്ന് 26നു കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. വ്യാഴാഴ്ച രാത്രി 11.30നു മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button