26.2 C
Kottayam
Friday, June 5, 2026

മഠത്തിലെ ബള്‍ബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കര്‍ദ്ദിനാളിനെ കണ്ടത്; തുറന്നടിച്ച് ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി

Must read

കൊച്ചി: ഫ്രാങ്കോ മുളക്കലിന് ചുമതലകള്‍ നല്‍കിയാല്‍ കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാക്കുമെന്ന് സേവ് അവര്‍ സിസ്റ്റേഴ്‌സ് ഫോറം (എസ്ഒഎസ്) കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി. കേസില്‍ അപ്പീല്‍ പോകുമെന്നും മഠത്തിലെ ബള്‍ബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കര്‍ദ്ദിനാളിനെ കണ്ടതെന്നും അഗസ്റ്റിന്‍ വട്ടോലി പ്രതികരിച്ചു. കര്‍ദ്ദിനാളിന്റെ മൊഴി സംബന്ധിച്ച് അദ്ദേഹം മനഃസാക്ഷിയോട് ചോദിക്കട്ടെ എന്നും അഗസ്റ്റിന്‍ വട്ടോലി പറഞ്ഞു.

കേസ് പൂര്‍ണമായും അവസാനിക്കുന്നത് വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ താമസിപ്പിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ‘കുറവിലങ്ങാട് പള്ളിയില്‍ വെച്ചാണ് പാലാ ബിഷപ്പിനെ കാണുന്നത്. വിഷയം മുഴുവന്‍ കേട്ടു. മേലധികാരിയോട് ഇക്കാര്യം പറയാന്‍ അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകള്‍ കര്‍ദ്ദിനാളിനെ വന്ന് കാണുന്നത്. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളമാണ് അവര്‍ സംസാരിച്ചത്.

മഠത്തിലെ ടാപ്പ് മാറ്റുന്നതിനെ പറ്റിയിട്ടോ, ട്യൂബ് ലൈറ്റ് മാറ്റുന്നതിനെ പറ്റിയിട്ടോ, മഠത്തിലെ കെട്ടിടത്തിന് പൂപ്പല്‍ ബാധിച്ചിട്ടുണ്ട് അത് കഴുകിക്കളയണം എന്നുള്ള കാര്യം പറയാന്‍ കന്യാസ്ത്രീ കര്‍ദ്ദിനാളിനെ കാണാന്‍ വരില്ലല്ലോ. അദ്ദേഹം അത് നിഷേധിച്ചു. അത് അദ്ദേഹത്തിന്റെ മനഃസാക്ഷിയോട് ചോദിക്കേണ്ട കാര്യമാണ്’- ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി പറഞ്ഞു.

കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ഫ്രാങ്കോ മുളക്കല്‍ തിരിച്ച് ചുമതലകളിലേക്ക് എത്താനുള്ള നീക്കം നടത്തുന്നു എന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്ഒഎസ് ഫോറം കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോലി ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാങ്കോയ്ക്ക് തിരിച്ച് ചുമതല നല്‍കുകയാണെങ്കില്‍ അത് കത്തോലിക്കാ സഭയുടെ അന്ത്യത്തിന് തന്നെ ഇടയാക്കും എന്നാണ് ഫാദര്‍ വട്ടോളി പറഞ്ഞത്.

- Advertisement -

നിലവില്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഭാഗമായിട്ടാണ് ഇരയായിട്ടുള്ള കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട് മഠത്തില്‍ താമസിക്കാന്‍ സാധിച്ചത്. എന്നാല്‍ വിചാരണക്കോടതി വിധി പറഞ്ഞു എന്ന് കരുതി കന്യാസ്ത്രീകളെ മഠത്തില്‍ നിന്ന് സ്ഥലം മാറ്റുകയോ മറ്റു കാര്യങ്ങളോ ഒന്നും ഉണ്ടാകാന്‍ പാടില്ലെന്നും സഭാ നേതൃത്വം ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

Popular this week