ട്രെയിനിൽ നഗ്നതാ പ്രദർശനം: ദൃശ്യം പകർത്തി വിദ്യാർഥിനി, കണ്ണൂർ സ്വദേശി അറസ്റ്റിൽ

കാസര്‍കോട്: ട്രെയിനില്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയിലായി. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിദ്യാര്‍ഥിനിക്ക് അഭിമുഖമായിരുന്ന പ്രതി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു അതിക്രമം കാണിച്ചത്.

പോലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ഥിനി ദുരനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. പ്രതിയുടെ ലൈംഗികാതിക്രമം വിദ്യാര്‍ഥിനി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

കോളേജിലേക്കുള്ള യാത്രക്കിടയില്‍ ആണ് പെണ്‍കുട്ടിക്ക് ദുരനുഭവം ഉണ്ടായത്. കോഴിക്കോട് കഴിഞ്ഞ ശേഷം എതിര്‍ വശത്തെ സീറ്റില്‍ ഇരുന്ന ആളില്‍ നിന്നാണ് വിദ്യാര്‍ഥിനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി. ടെയിനില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ഏല്‍പിക്കുകയും കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News