കാെല്ലം:അഞ്ചാം ക്ലാസുകാരുടെ വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ വന്ന സംഭവത്തിൽ
അധ്യാപകനെ സസ്പെൻഡ് ചെയ്തു.സ്കൂൾ മാനേജ്മെൻ്റിന്റേതാണ് നടപടി.
കൊല്ലം ചുങ്കത്തറ ഇ ഇ ടി യു പി എസിലായിരുന്നു സംഭവം.എ ഇ ഒയുടെ റിപ്പോർട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി.അധ്യാപകനെതിരെ വകുപ്പുതല നടപടിയുമുണ്ടായേക്കും.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ പങ്കുവച്ച അധ്യാപകനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരേയാണ് കേസെടുത്തത്. അധ്യാപകനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഓയൂര്‍ ചുങ്കത്തറ ഇ.ഇ.ടി: യു.പി. സ്‌കൂള്‍ അധ്യാപകന്‍ പൂയപ്പള്ളി കാറ്റാടി പ്ലാവിള പുത്തന്‍വീട്ടില്‍ മനോജ് കെ. മാത്യു(46)വാണ് അറസ്‌റ്റിലായത്.
ഓയൂരില്‍ ഇന്നലെ രാവിലെ 11-നായിരുന്നു സംഭവം. ഇ.ഇ.ടി: യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനായി മൂന്നു വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കു രൂപംനല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ സ്‌കൂളിലെ അധ്യാപികയാണ്.
വീഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായെത്തിയതോടെയാണ് വിവരം പുറത്തായത്.വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസുകള്‍ക്കായി അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി രൂപംനല്‍കിയ ഗ്രൂപ്പിലാണ് അധ്യാപകന്‍ മൊബൈല്‍ ഫോണില്‍നിന്ന് അശ്ലീല വീഡിയോ അയച്ചത്. രക്ഷാകര്‍ത്താക്കള്‍ പ്രഥമാധ്യാപികയെ വിവരം അറിയിച്ചു. തുടര്‍ന്ന് ഈ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും മറ്റൊരു ഗ്രൂപ്പ് സൃഷ്‌ടിച്ചു രക്ഷാകര്‍ത്താക്കളോടും വിദ്യാര്‍ഥികളോടും ക്ഷമാപണം നടത്തുകയും ചെയ്‌തു.
ഉടന്‍ പി.ടി.എ. യോഗം ചേര്‍ന്നു പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കുകയും വെളിയം എ.ഇ.ഒയ്‌ക്കും സ്‌കൂള്‍ മാനേജര്‍ക്കും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു.തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ നടപടി ആവശ്യപ്പെട്ട് പൂയപ്പള്ളി പോലിസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. ഒടുവില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഹെഡ്മാസ്റ്ററും മാനേജ്‌മെന്റും തീരുമാനിക്കുകയായിരുന്നു.ഹെഡ്മാസ്റ്ററുടെ പരാതിയിലാണ് പൂയപ്പള്ളി പോലിസ് കേസെടുത്തത്.