News

വ്യാജ അക്കൗണ്ട് വഴി പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ


കോട്ടയം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി നീലംപോരൂർ ഇടനാട്ടുപടി ഭാഗത്ത് തട്ടാൻ പറമ്പിൽ വീട്ടിൽ ഹരിദാസ് മകൻ അനന്തകൃഷ്ണൻ (20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ വ്യാജ ഐ.ഡി ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ അലക്സ് സി, സുദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button