വളർത്തു നായ്ക്കളെ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ


കോട്ടയം:യുവാവിനെ തന്റെ വളർത്തു നായ്ക്കളെ കൊണ്ട് കടിപ്പിച്ചും, കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ രാജേന്ദ്രൻ മകൻ യദു എന്ന് വിളിക്കുന്ന അനന്തു ആര്‍.പിള്ള (26) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടു കൂടി നെടുംകുന്നം സ്വദേശിയായ യുവാവ് തന്റെ ഭാര്യ അനന്തുവിന്റെ വീട്ടിലുണ്ടോയെന്ന് തിരക്കി വന്നതിലുള്ള വിരോധം മൂലം ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അനന്തു യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും, തുടർന്ന് തന്റെ വീട്ടിലെ പട്ടികളെ അഴിച്ചുവിട്ട് കടിപ്പിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അനന്തുവിന് പൊൻകുന്നം സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ അജി പി.ഏലിയാസ്, എ.എസ്.ഐ വിക്രമൻ, എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News