24.2 C
Kottayam
Saturday, June 6, 2026

ഇന്ത്യയുമായി ആണവയുദ്ധം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാം; ഭീഷണിയുമായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി; സ്ഥിതിഗതികള്‍ വിഷളായാല്‍ ഉത്തരവാദിത്തം ഇന്ത്യക്കെന്നും ഖ്വാജാ അസിഫ്

Must read

ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ആണവായുധ ആക്രമണ ഭീഷണിയുമായി പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി. ഏത് നിമിഷം വേണമെങ്കിലും ഇന്ത്യയുമായി ആണവയുദ്ധം പൊട്ടിപ്പുറപ്പെടാമെന്ന് ഖ്വാജാ ആസിഫ് വ്യക്തമാക്കി. പാകിസ്ഥാനിലെ ടി.വി ചാനലായ ജിയോ ന്യൂസിനോട് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. ഇത് രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന ആശങ്ക വര്‍ദ്ധിപ്പിക്കുയാണെന്നും ആസിഫ് ചൂണ്ടിക്കാട്ടി. ഇന്ത്യ മേഖലയില്‍ യുദ്ധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും പാക്ക് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.

- Advertisement -

ഇന്ത്യ നേരിട്ടുള്ള ഏറ്റുമുട്ടലിന് തയ്യാറായാല്‍ ആണവായുധം പ്രയോഗിക്കും എന്നാണ് ആസിഫ് ഭീഷണി മുഴക്കുന്നത്. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയും ഇരു പക്ഷവും ആണവായുധം പ്രയോഗിക്കുകയും ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യാക്കായിരിക്കും എന്നും പാക്ക് പ്രതിരോധ മന്ത്രി ഭീഷണി മുഴക്കി. കാശ്മീരിലെ പഹല്‍ഗാമില്‍ പാക്ക് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ശക്തമായ ആക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് പാക്ക് പ്രതിരോധ മന്ത്രി വിമര്‍ശനവുമായി രംഗത്ത് എത്തിയത്.

- Advertisement -

ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ പ്രതികരിച്ചാല്‍ നമ്മളും പ്രതികരിക്കും എന്നാണ് ഇന്ത്യയുടെ നിലപാട്. ഇത് പ്രധാനപ്പെട്ട വിദേശരാജ്യങ്ങളുടെ പ്രതിനിധികളെ കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഡല്‍ഹിയിലെ സ്ഥാനപതിമാരെ വിളിച്ചു വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് ഒരു രാത്രി മതിയെന്നാണ് പാക്കിസ്ഥാന്‍ വീരവാദം മുഴക്കിയത്.

- Advertisement -

ഇന്ത്യ നടത്തിയത് യുദ്ധമാണെന്നും സാധാരണക്കാരായ നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നുമുള്ള പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ ഇന്ത്യ വളരെ കൃത്യമായി തന്നെ തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ മാസം കാശ്മീരിലെ പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്ന് ഇന്ത്യ വ്യക്തമായി തന്നെ ആരോപിച്ചിരുന്നു. കൂടാതെ പാക്കിസ്ഥാനിലെ തീവ്രവാദി കേന്ദ്രങ്ങള്‍ മാത്രമാണ് ആക്രമിച്ചതെന്ന് ഇന്ത്യ അസന്നിദഗ്ധമായി പ്രഖ്യാപിച്ചിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമര്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ സമാധാനം പാലിക്കുന്നതിനായി ആഹ്വാനം ചെയ്തിരുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ റിഷി സുനക് ഭീകരരുടെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.തീവ്രവാദത്തോട് ഒരു കാരണവശാലും പൊരുത്തപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനിലെ ഒമ്പത് തീവ്രവാദ ക്യാമ്പുകളാണ് ഇന്ത്യ ആക്രമിച്ച് തകര്‍ത്തത്. എന്നാല്‍ തങ്ങളുടെ രാജ്യത്ത് തീവ്രവാദ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. അതിര്‍ത്തി മേഖലയില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week