കോട്ടയം:തെരഞ്ഞെടുപ്പ് ദിനത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായി എൻഎസ്എസ്. ജനറൽ സെക്രട്ടറിയുടെ വാക്കുകൾ വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കുന്നത് എന്നാണ് എൻസ്എസ് വിശദീകരിക്കുന്നത്. അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി വച്ചത് എൻഎസ്എസ് അല്ല. വിശ്വാസ പ്രശ്നത്തിൽ എൻഎസ്എസിന് നിലപാടുണ്ട്. അതിൽ അന്നും ഇന്നും മാറ്റം ഇല്ല.
വിശ്വാസ സംരക്ഷണത്തെ കുറിച്ച് എൻഎസ്എസ് പറഞ്ഞത് അയ്യപ്പന്റെ പേരിലാക്കിയത്പിണറായി വിജയന്റെ പ്രതികരണത്തെ തുടര്‍ന്നാണെന്നും എൻഎസ്എസ് പറയുന്നു. ഇന്നലെ ജി സുകുമാരൻ നായര്‍ പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്നാണ് എൻഎസ്എസ് പറയുന്നത്.
Mp>അതെ സമയം എൻഎസ്എൻ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കടന്നാക്രമിച്ച് മന്ത്രി എം എം മണി രംഗത്തെത്തി. സുകുമാരൻ നായരുടെ മനസിലിരിപ്പ് വേറെയാണ്. പുള്ളി കോൺഗ്രസുകാരനാണ്, പക്ഷെ അത് സമുദായം മുഴുവൻ അനുസരിക്കണമെന്നില്ലെന്ന് എം എം മണി പറഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ എന്ന് ആശംസിക്കുന്നു. അത് എൽഡിഎഫിന് ഗുണം ചെയ്യുകയേ ഉള്ളൂവെന്നും എം എം മണി പരിഹസിച്ചു.,/p>
എൽഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്ന് എം എം മണി പ്രതികരിച്ചു. ഇടുക്കിയില്‍ ജയം ഉറപ്പാണ്. പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിനാണ് തിരിച്ചടിയാവുക. എൽഡിഎഫ് വോട്ടുകൾ മുഴുവന്‍ പോൾ ചെയ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശബരിമല പ്രചാരണം തെരഞ്ഞെടുപ്പില്‍ ഏശിയില്ല. പാവങ്ങൾക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കിയ എൽഡിഎഫിന് ഒപ്പമായിരുന്നു ദൈവമെന്നും എം എം മണി പറഞ്ഞു. ഇടുക്കിയിലെ ഇരട്ടവോട്ട് ആരോപണം ബാലിശ്യമാണ്. ആളുകളെ തടയാൻ ബിജെപിക്കും കോൺഗ്രസിനും അധികാരം കൊടുത്തത് ആരാണ്. പരാതി ഉന്നയിക്കേണ്ട സമയത്ത് ഒന്നും ചെയ്യാതെ ഇപ്പോൾ ആളുകളെ ഉപദ്രവിച്ചിട്ട് എന്ത് കാര്യമെന്നും എം എം മണി ചോദിച്ചു.