ന്യൂഡൽഹി:രാഹുൽ ഗാന്ധിയുടെ വീടൊഴിയാൻ ഉടൻ നോട്ടീസ് നൽകും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ്. വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News