29.4 C
Kottayam
Friday, June 5, 2026

ജോയിയും ഷൗക്കത്തുമല്ല, നിലമ്പൂരിൽ യു.ഡി.എഫിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി?

Must read

കോഴിക്കോട്: നിലമ്പൂര്‍ സീറ്റില്‍ വി.എസ്. ജോയിയും ആര്യാടന്‍ ഷൗക്കത്തും തമ്മിലുള്ള തര്‍ക്കത്തില്‍ സമവായം അസാധ്യമായതോടെ പുതിയ സ്ഥാനാര്‍ഥിയെ പരിഗണിച്ച് കോണ്‍ഗ്രസ്. ജോയിയേയും ഷൗക്കത്തിനേയും അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയതോടെയാണ് മറ്റൊരു സ്ഥാനാര്‍ഥി എന്ന സാധ്യതയിലേക്ക് കോണ്‍ഗ്രസ് എത്തുന്നത്.

മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ സമുദായത്തിനകത്തുനിന്ന് തന്നെയുള്ള വനിതയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് നല്‍കിയാല്‍ പാര്‍ട്ടിക്കകത്ത് ഭിന്നത രൂക്ഷമാകുമെന്ന് നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോകാനും സിപിഎം സ്ഥാനാര്‍ഥിയാവാനുമുള്ള സാധ്യതകളും മുന്നിലുണ്ട്.

- Advertisement -

ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിച്ചാല്‍ പി.വി. അന്‍വര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന് പ്രതികൂലമാകുന്ന നിലപാട് എടുത്ത് മുന്നോട്ട് പോവുകയും ജോയിയെ പിന്തുണക്കുന്നവര്‍ പാര്‍ട്ടിയില്‍ കലഹമുണ്ടാക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് മുന്നില്‍ക്കാണുന്നു. രണ്ട് കൂട്ടരേയും അനുനയിപ്പിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പലതവണ നടത്തിയെങ്കിലും ഇതുവരെ സമവായം സാധ്യമായിട്ടില്ല. ഇതോടെയാണ് മൂന്നാമതൊരാളെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

- Advertisement -

വനിതാ സ്ഥാനാര്‍ഥിക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും തേഞ്ഞിപ്പലത്തുനിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമായ ആലിപ്പറ്റ ജമീല ഉള്‍പ്പടെയുള്ളവരെയാണ് പരിഗണിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ജമീലയെ 2021-ലാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

- Advertisement -

2000-ല്‍ കാളികാവില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ജമീല 2010-ല്‍ കാളികാവ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015-ല്‍ വണ്ടൂരില്‍ നിന്നും 2020-ല്‍ തേഞ്ഞിപ്പലത്തുനിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. നിലവില്‍ തേഞ്ഞിപ്പാലം ഡിവിഷന്‍ മെമ്പറായ ആലിപ്പറ്റ ജമീലക്ക് തന്നെയായിരിക്കും മുന്‍ഗണന നല്‍കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week