27.6 C
Kottayam
Sunday, June 7, 2026

ഇപ്പോൾ സംസാരിക്കാറ് പോലുമില്ല; ജയറാമിനോട് കാണിച്ച നന്ദിയാണ് ആ സിനിമകൾ; രാജസേനൻ പറഞ്ഞത്

Must read

കൊച്ചി:മലയാള സിനിമയിൽ നടൻ ജയറാമിന്റെ കരിയർ ​ഗ്രാഫ് ഇന്ന് വലിയ ചർച്ചാ വിഷയമാണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി എന്നിവർക്കൊപ്പം വെക്കുന്ന പേരാണ് ജയറാമിന്റെതും. എന്നാൽ ഇവരെല്ലാം താരമൂല്യം നിലനിർത്തിയപ്പോൾ ജയറാമിന് എവിടെയോ താളപ്പിഴവ് സംഭവിച്ചു. സിനിമകളുടെ പരാജയം, കഥാപാത്രങ്ങളിൽ സ്റ്റീരിയോടൈപ് ചെയ്യപ്പെട്ടത് തുടങ്ങിയവയെല്ലാം ജയറാമിനെ ബാധിച്ചു. സുരേഷ് ​ഗോപിയുൾപ്പെടെ സമാന സാഹചര്യത്തിലൂട‍െ കരിയറിൽ കടന്ന് പോയിട്ടുണ്ട്. എന്നാൽ ഇദ്ദേഹത്തിന്റെ താരമൂല്യത്തിന് ഇടിവ് സംഭവിച്ചില്ല.

മാത്രമല്ല പ്രമുഖ സംവിധായകർ ഇന്നും സുരേഷ് ​ഗോപിയെ വെച്ച് സിനിമ ചെയ്യാൻ തയ്യാറാവുന്നു. പക്ഷെ ജയറാമിന്റെ കാര്യം അങ്ങനെയല്ല. ഒരു പരിധിവ രെ മലയാള സിനിമയിൽ നിന്ന് നടൻ തഴയപ്പെടുകയാണെന്ന് പറഞ്ഞാൽ തെറ്റില്ലെന്ന് ആരാധകരും സമ്മതിക്കുന്നു. കരിയറിന്റെ തുടക്ക കാലം മുതൽ പ്ര​ഗൽഭരായ സംവിധായകർക്കൊപ്പം പ്രവർത്തിച്ച നടനാണ് ജയറാം. നായകനായുള്ള ആദ്യ സിനിമ തന്നെ പത്മരാജന്റെ അപരൻ ആയിരുന്നു.

Jayaram

എന്നാലിന്ന് ഇത്തരം അവസരങ്ങൾ ജയറാമിലേക്കെത്തുന്നില്ല. നടൻ ദിലീപിന്റെ വളർച്ചയാണ് ജയറാമിന് അവസങ്ങൾ കുറയാൻ കാരണമായതെന്ന് സിനിമാ ലോകത്ത് മുമ്പ് സംസാരമുണ്ടായിരുന്നു. രണ്ട് പേരും കോമഡി ചെയ്യുന്നവർ. ദിലീപ് ജനപ്രിയ നായകനായി അതിവേ​ഗം സ്ഥാനം പിടിച്ചു. പിന്നാലെ ജയറാമിന് കുടുംബ പ്രേക്ഷകരുടെ ഇടയിലുണ്ടായിരുന്ന സ്ഥാനം ഇല്ലാതായി എന്നാണ് ചർച്ചകൾ. എന്നാൽ പണ്ടേ തന്നെ ഇത്തരം വാദങ്ങളെ ജയറാം തള്ളിക്കളഞ്ഞിട്ടുണ്ട്.

ജയറാമിനെ വെച്ച് നിരവധി സിനിമകൾ സംവിധാനം ചെയ്ത വ്യക്തിയാണ് രാജസേനൻ. നടനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ ചാനലിനോട് സംസാരിച്ചപ്പോഴാണ് ജയറാമിനെക്കുറിച്ച് പരാമർശിച്ചത്. ‌ ‘കടിഞ്ഞൂൽ കല്യാണം ഞാൻ ചെയ്യുന്ന സമയത്ത് അന്ന് ജയറാമിനെ വെച്ച് സിനിമ ചെയ്യുന്നതിൽ നിന്നും പലരും പിൻമാറുന്ന കാലഘട്ടമാണ്’

- Advertisement -

‘ഞാനും ഒന്നുമല്ലാതിരിക്കുന്നു. ജയറാമും ഒന്നും അല്ലാതിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സിനിമയാണ്. നിർമാതാവിനെ കിട്ടാനൊക്കെ പുള്ളിയും ആവതും ശ്രമിച്ചു. സ്ക്രിപ്റ്റിന്റെ സമയത്ത് കുറച്ച് പൈസയും പുള്ളി തന്നു. അന്ന് ജയറാമെന്നോട് കാണിച്ച സ്നേഹത്തിന്റെ നന്ദിയാണ് പിന്നീട് ഞാൻ ചെയ്ത പതിനഞ്ച് സിനിമകളിൽ കൂടി അദ്ദേഹത്തിന് കൊടുത്തത്’

- Advertisement -

‘അയലത്തെ അദ്ദേഹം മുതൽ കനക സിംഹാസനം വരെയുള്ള സിനിമകളിൽ ഒന്നോ രണ്ടോ സിനിമകളാണ് ആവേറജ് ആയിപ്പോയത്. ബാക്കിയെല്ലാം 100 ദിവസത്തിലേറെ ഓടിയ സിനിമകളാണ്. ഇപ്പോൾ വാസ്തവത്തിൽ അത്രയും നല്ല സൗഹൃദത്തിലല്ല. അഞ്ചാറ് വർഷമായി ഞങ്ങൾ തമ്മിൽ സംസാരിക്കാറ് പോലുമില്ല,’ രാജസേനൻ പറഞ്ഞു. എങ്കിലും പഴയ സൗഹൃദം എപ്പോഴും ഓർക്കാൻ പറ്റുന്ന നല്ല നിമിഷങ്ങളാണെന്നും രാജസേനൻ വ്യക്തമാക്കി. 1991 ൽ പുറത്തിറങ്ങിയ സിനിമയാണ് കടിഞ്ഞൂൽ കല്യാണം. ഉർവശിയായിരുന്നു സിനിമയിലെ നായിക.

മലയാളത്തിൽ മകൾ എന്ന സിനിമയാണ് ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തമിഴിൽ പൊന്നിയിൻ സെൽവൻ എന്ന സിനിമയിൽ ജയറാം ഒരു വേഷം ചെയ്തു. ഈ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ചെന്നെെയിലാണ് നടനും കുടുംബവും താമസിക്കുന്നത്. മലയാള സിനിമാ വ്യവസായം ചെന്നെെയിൽ നിന്നും കേരളത്തിലേക്ക് മാറിയിട്ടും നടനിപ്പോഴും ചെന്നെെയിലാണ്.

മക്കളെല്ലാം ചെന്നെെയുമായി അടുത്തെന്നും ഇനി അവരെ പറിച്ച് മാറ്റുക ശ്രമകരമാണെന്നുമാണ് ജയറാം മുമ്പൊരിക്കൽ ഇതേക്കുറിച്ച് പറഞ്ഞത്. മികച്ച സിനിമയിലൂടെ ജയറാം മലയാള സിനിമാ ലോകത്തേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week