28.4 C
Kottayam
Saturday, June 6, 2026

‘കല്യാണത്തിന് ശേഷം അഭിനയിക്കില്ലെന്നത് നായികമാരായിട്ട് തന്നെ തുടങ്ങിവെച്ചൊരു ഏർപ്പാടാണ്’; നടി ഭാവന പറയുന്നു!

Must read

കൊച്ചി:വിവാഹത്തോടെ അഭിനയം നിർത്തി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിയ ഒട്ടനവധി നായികമാരുണ്ട് മലയാളത്തിന്. പാർവതി, സംയുക്ത വർമ തുടങ്ങി നീണ്ടുകിടക്കുകയാണ് ലിസ്റ്റ്. വിവാഹത്തോടെ ഇവരെല്ലാം അഭിനയം നിർത്തിയത് സ്വന്തം താൽപര്യ പ്രകാരം തന്നെയായിരുന്നു. ഇവർ തന്നെ പിന്നീട് അഭിമുഖങ്ങളിൽ അത് വ്യക്തമാക്കിയിട്ടുണ്ട്.

പലപ്പോഴും തങ്ങൾക്ക് മുമ്പെ വന്ന് വിസ്മയിച്ച് പോയവർ വിവാഹത്തോടെ അഭിനയം നിർത്തിയതിനാൽ പിന്നീട് വന്ന നായികമാർക്കും വിവാഹത്തോടെ ഇൻഡസ്ട്രയിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥ വരാറുണ്ട്.

വിവാഹം കഴിഞ്ഞില്ലേ… ഇനി അവർ അഭിനയിക്കില്ലായിരിക്കും എന്ന ധാരണ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്വമേധയ വന്ന് തുടങ്ങി. അതിനാൽ തന്നെ അധികമൊന്നും ചോദിക്കാൻ അത്തരക്കാരെ വേഷങ്ങളിലേക്ക് ക്ഷണിക്കാത്ത അവസ്ഥയുമുണ്ടാകാൻ തുടങ്ങി.

മലയാളത്തിലും തെന്നിന്ത്യയിലെ ചില ഭാഷകളിലും മാത്രമാണ് വിവാഹത്തോടെ അഭിനയം നിർത്തുന്ന നടിമാരുള്ളത്. ബോളിവുഡിലൊക്കെ പൂർവാധികം ശക്തിയോടെ വീണ്ടും നല്ല കഥാപാത്രങ്ങൾ നായികമാർ വിവാഹശേഷം ചെയ്യുന്നുണ്ട്.

- Advertisement -

ഇപ്പോഴിത വിവാഹത്തോടെ അഭിനയം നിർത്തുന്ന നായികമാരുടെ രീതിയെ കുറിച്ച് നടി ഭാവന തനിക്ക് പറയാനുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നായികമാരായിട്ട് തന്നെ തുടങ്ങിവെച്ചൊരു ഏർപ്പാടായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത് എന്നാണ് ഭാവന പറയുന്നത്.

- Advertisement -

‘നായികമാരായിട്ട് തന്നെ തുടങ്ങിവെച്ചൊരു ഏർപ്പാടായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കല്യാണം കഴിച്ചാൽ പിന്നെ അഭിനയിക്കില്ലെന്നുള്ളത്.’

‘അതുകൊണ്ട് നമ്മൾ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ കുറെപ്പേർ ചെയ്തിട്ടുണ്ട്. അത് അവരുടെ ഇഷ്ടമാണ്. കല്യാണം കഴിഞ്ഞു ഇനി അഭിനയിക്കുന്നില്ലെന്നുള്ളത്. പിന്നീട് അത് എപ്പോഴൊക്കയോ എല്ലാവരും അങ്ങനെയാണ് എന്നുള്ള തലത്തിലേക്കോ ആചാരമായോ മാറി.’

‘കല്യാണം കഴിഞ്ഞാൽ പിന്നെ അഭിനയിക്കില്ലായിരിക്കും അല്ലേ എന്നായി പോയി. അത് ഓരോരുത്തരുടെ തീരുമാനമായിരിക്കും. എനിക്ക് പരിചയമുള്ള ചില നടിമാരുണ്ട്. കല്യാണം കഴിഞ്ഞില്ലേ ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലേക്ക് മാറിയവർ. ശേഷം പൊതുവെ കല്യാണം കഴിഞ്ഞില്ലേ ഇനി അവർ‌ അഭിനയിക്കില്ലായിരിക്കുമെന്ന് മറ്റുള്ളവരും ചിന്തിക്കാനും തുടങ്ങി.’

- Advertisement -

‘കല്യാണം കഴിഞ്ഞും അഭിനയിക്കാൻ താൽപര്യമുള്ളവർ ഇപ്പോഴും അഭിനയിക്കുന്നുണ്ട്. തിരിച്ച് വന്നാൽ ഇൻഡസ്ട്രിയിൽ എല്ലാവരേയും നല്ല രീതിയിൽ സ്വീകരിക്കുമെന്ന് ഞാൻ പറയുന്നില്ല. ഇപ്പോൾ പക്ഷെ അതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. ഒരു സമയത്ത് ഇത് ഭയങ്കരമായി ഉണ്ടായിരുന്നു.’

‘ഹിന്ദിയിലൊന്നും പക്ഷെ ഈ രീതി തീരെയില്ല. അവർ കല്യാണം കഴിഞ്ഞാലും നടിയായാലും നടനായാലും വീണ്ടും അഭിനയിക്കും. ഞാൻ എന്റെ കല്യാണം കഴിഞ്ഞ് ഇരുപത് ദിവസം പിന്നിട്ടപ്പോഴേക്കും അഭിനയത്തിലേക്ക് തിരിച്ചുവന്നു. അതൊരു കന്നട സിനിമയായിരുന്നു.’

‘ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരാളെ തന്നെ കല്യാണം കഴിക്കണമെന്നത് എനിക്ക് നിർബന്ധവും ആ​ഗ്രഹവുമായിരുന്നു. ഇതുമായി ബന്ധമില്ലാത്ത ഏതെങ്കിലും ഒരാൾ വന്ന് കല്യാണം കഴിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നിയിരുന്നു.’

‘ഔട്ട് സൈഡർ സിനിമ മേഖലയെ എങ്ങനെയാണ് നോക്കി കാണുന്നത് എന്ന് നമുക്കൊക്കെ അറിയാം. നവീൻ വളരെ സപ്പോർട്ടീവാണ്. നല്ല പ്രോജക്ടാണെങ്കിൽ നിനക്ക് ചെയ്യണമെന്ന് തോന്നുന്നുവെങ്കിൽ ചെയ്യൂവെന്നാണ് നവീൻ പറയാറുള്ളത്’ ഭാവന പറഞ്ഞു.

അതേസമയം അഞ്ച് വർ‌ഷത്തിന് ശേഷം ഭാവന മലയാളത്തിൽ ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമമുണ്ടായിരുന്നുവെന്ന സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും.

ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

Popular this week