ന്യൂഡല്‍ഹി:കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു. അന്‍പതു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സര്‍വീസ് തുടങ്ങുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിന്‍ രാജധാനി എക്‌സ്പ്രസിന്റെ സമയക്രമം പാലിച്ചു രാവിലെ 11.25നു പുറപ്പെടും.
തിരുവനന്തപുരത്തു നിന്നു തിരിച്ചുള്ള സര്‍വീസ് 15 മുതലാണ്. കേരളത്തിലേക്കുള്ള ബുക്കിങ് ഇന്നലെ രാത്രി ഒന്‍പതിനാണ് ആരംഭിച്ചത്. തിരക്ക് കൂടുന്നതതനുസരിച്ച് നിരക്ക് കൂടുന്ന ഡൈനമിക് പ്രൈസിങ് രീതിയാണുള്ളത്.ഡല്‍ഹി- തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ (02432) ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ്. തിരിച്ചുള്ള സര്‍വീസ് (02431) വെള്ളി, വ്യാഴം, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് 7.45നു പുറപ്പെടും. തിരുവനന്തപുരം, എറണാകുളം സൗത്ത്, കോഴിക്കോട്, മംഗളൂരു, മഡ്ഗാവ്, പന്‍വേല്‍, വഡോദര, കോട്ട എന്നിവിടങ്ങളിലാണു സ്റ്റോപ്.
കേരളത്തിലെ സ്റ്റോപ്പും സമയവും
ന്യൂഡല്‍ഹി- തിരുവനന്തപുരം: കോഴിക്കോട്ട് പിറ്റേന്നു രാത്രി 9.52, എറണാകുളത്ത് മൂന്നാം ദിനം പുലര്‍ച്ചെ 1.40, തിരുവനന്തപുരത്ത് പുലര്‍ച്ചെ 5.25.
തിരുവനന്തപുരം- ന്യൂഡല്‍ഹി: എറണാകുളത്ത് രാത്രി 11.10, കോഴിക്കോട്ട് പുലര്‍ച്ചെ 2.47