KeralaNews

നോർക്ക പുനരധിവാസ പദ്ധതി: വായ്പാ യോഗ്യത നിർണ്ണയവും സംരംഭകത്വ പരിശീലനവും

 

പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ നോർക്ക റൂട്ട്‌സിന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെയും നേത്യത്വത്തിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിന്റെ സഹകരണത്തോടെ തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ് 2019 ഡിസംബർ 03 ന് രാവിലെ 10 മണിക്ക് കണ്ണൂർ തളാപ്പ് നവനീതം ഹാളിൽ നടക്കും.
പ്രവാസത്തിനുശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ തദവസരത്തിൽ പരിചയപ്പെടുത്തും. യോഗ്യരായ അപേക്ഷകർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്നേ ദിവസം തന്നെ പൂർത്തിയാക്കും. അഭിരുചിയുള്ളവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യിലെ വിദഗ്ധർ നൽകും. വായ്പ ലഭിക്കുന്ന സംരംഭകർക്ക് മൂലധന, പലിശ സബ്‌സിഡിയും നോർക്ക റൂട്ട്‌സ് ലഭ്യമാക്കും.
താല്പര്യമുള്ളവർ തങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്സ്‌പോർട്ട് സൈസ്സ് ഫോട്ടോയും കൊണ്ടുവരണം. നോർക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org ൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യുകയും ആഡിറ്റോറിയത്തിൽ കൃത്യ സമയത്ത് എത്തിചേരുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോർക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും, 0495-2304882,4885 നമ്പറിലും ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button