27.6 C
Kottayam
Sunday, June 7, 2026

പായുന്ന ലോറിയുടെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടി, കിടന്ന് ഡ്രൈവർ:ഇതാണ്‌ യഥാര്‍ത്ഥസംഭവം

Must read

തിരുവനന്തപുരം :ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങിൽ തോർത്ത് കെട്ടിവച്ച ശേഷം പിന്നിലുള്ള സീറ്റിൽ കിടന്നു ചിരിക്കുന്ന കൂൾ ഡ്രൈവർ. ‘ചേട്ടാ, എന്റെ ജീവൻവച്ചാണ് നിങ്ങൾ കളിക്കുന്നതെ’ന്ന് വിഡിയോ എടുക്കുന്നയാൾ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വിഡിയോയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഡ്രൈവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

എന്നാൽ വിഡിയോയുടെ വാസ്തവം എന്താണെന്നു പുറത്തുവിട്ടിരിക്കുകയാണു കേരള പൊലീസ്. ചരക്കുലോറികൾ ട്രെയിൻ മാർഗം കൊണ്ടുപോകുന്ന റോ–റോ സർവീസിൽ ഉൾപ്പെട്ട ലോറിയിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ യാഥാർഥ്യം വ്യക്തമാക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

- Advertisement -

ചിലരെങ്കിലും വാസ്തവമറിയാതെ ഇതുപോലുള്ള പരീക്ഷണങ്ങൾ ചെയ്ത് അപകടം വരുത്തി വയ്ക്കുമെന്ന് ചിലർ കമന്റ് ചെയ്തു. പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇതുപോലുള്ള വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ എന്ത് നടപടിയാണ് ഉണ്ടാവുക? യുട്യൂബ് കാണികളെ കൂട്ടാൻ എന്ത് തോന്ന്യാസവും കാണിക്കാം എന്നത് അപകടരമല്ലേയെന്നും പൊലീസിനോട് ചിലർ ചോദിച്ചു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week