പത്രിക തള്ളി; നിലമ്പൂരിൽ അൻവർ തൃണമൂൽ സ്ഥാനാർഥിയാകില്ല, സ്വതന്ത്രനായി മത്സരിക്കും

മലപ്പുറം: നിലമ്പൂരില്‍ പി.വി. അന്‍വര്‍ നല്‍കിയിരുന്ന രണ്ട് സെറ്റ് നാമനിര്‍ദേശപത്രികകളില്‍ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നല്‍കിയ പത്രികയാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായും പത്രിക നല്‍കിയിട്ടുള്ളതിനാല്‍ ആ നിലയില്‍ അന്‍വറിന് മത്സരിക്കാം. അതേസമയം, വിഷയത്തില്‍ അഭിഭാഷകര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാനവട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ പത്രിക തള്ളിയത്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ഓഫീസില്‍ പത്രികയില്‍ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്തേക്ക് അന്‍വര്‍ നേരിട്ടെത്തിയിരുന്നു.

]

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ സ്വതന്ത്രനായി മറ്റൊരു പത്രികകൂടി നല്‍കിയ കാര്യം അന്‍വര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’ എന്ന പുതിയ മുന്നണി രൂപവത്കരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ത്തന്നെയാണ് മുന്നണി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News