തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്നലെ വരെ 1029 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചത്.യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളിൽ പത്രിക നൽകാനുള്ളവർ ഇന്ന് സമർപ്പിക്കും.
ഇടത് സ്ഥാനാർത്ഥികൾ മിക്കവരും പത്രിക സമർപ്പിച്ചിട്ടുണ്ട്. സൂക്ഷ്മപരിശോധന നാളെ രാവിലെ 11 മണി മുതൽ ആരംഭിക്കും. നാമനിർദേശ പത്രിക പിൻവലിക്കാൻ തികളാഴ്ച വൈകിട്ട് മൂന്ന് മണിവരെ സമയമുണ്ട് .
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News