നോഹ ലൈൽസ് വേഗരാജാവ്; ഒന്നാമതെത്തിയത് ഫൈനലിലെ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുക്കം

പാരീസ്: പാരീസില്‍ അമേരിക്കയുടെ നോഹ ലൈല്‍സ് വേഗരാജാവ്. ഒളിമ്പിക്‌സിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ നോഹ ലൈല്‍സ് സ്വര്‍ണമെഡല്‍ സ്വന്തമാക്കി. 9.79 സെക്കന്റില്‍ ഓടിയെത്തിയാണ് താരം ഒന്നാമതെത്തിയത്. ജമൈക്കയുടെ കിഷെയ്ന്‍ തോംസണ്‍ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും സ്വന്തമാക്കി.തോംസണ്‍ 9.79 സെക്കന്റ് സമയം കുറിച്ചപ്പോള്‍ ഫ്രഡ് കെര്‍ലി 9.81 സെക്കന്റില്‍ ഫിനിഷ് ചെയ്തു. കിഷെയ്ന്‍ തോംസണെ 0.005 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നോഹ പിന്തള്ളിയത്.

വെടിയൊച്ച മുഴങ്ങിയതിന് പിന്നാലെ മിന്നൽ വേഗത്തില്‍ കുതിച്ച താരങ്ങള്‍ കണ്ണടച്ച് തുറക്കും മുന്നേ എട്ടുപേരും ഫിനിഷിംഗ് ലൈൻതൊട്ടു. മുന്നിലാരെന്ന് ആർക്കും ആര്‍ക്കും ഉറപ്പില്ല. ഒടുവില്‍ അമേരിക്കയുടെ നോഹ ലൈൽസും ജമൈക്കയുടെ കിഷെയ്ൻ തോംസണും 9.79 സെക്കൻഡിൽ ഒപ്പത്തിനൊപ്പം ഫിനിഷ് ചെയ്തുവെന്ന് കണക്കുകള്‍. പക്ഷെ ഫോട്ടോഫിനിഷിൽ സെക്കൻഡിന്‍റെ അയ്യായിരത്തിൽ ഒരു അംശത്തിൽ(9.784) ലൈൽസ് ഒളിംപിക് ചാമ്പ്യനായി. അതും കരിയറിലെ ഏറ്റവും മികച്ച സമയത്തോടെ.

രണ്ടാമത് എത്തിയ കിഷന്‍ തോംസണ്‍ ഫിനിഷ് ചെയ്തത് 9.789 സെക്കന്‍ഡിലും. ലോക ചാമ്പ്യൻഷിപ്പ് സ്വര്‍ണത്തിനൊപ്പമാണ് നോഹ ലൈല്‍സ് ഒളിംപിക് സ്വര്‍ണം കൂടി സ്വന്തം പേരില്‍ ചേര്‍ക്കുന്നത്. ഫൈനലില്‍ സ്വര്‍ണം നേടിയ നോഹ ലൈല്‍സും എട്ടാമത് ഫിനിഷ് ജമൈക്കയുടെ ഒബ്ലിക്കെ സെവിയെയയും തമ്മിലുള്ള വ്യത്യസം വെറും 0.12 സെക്കന്‍ഡ് മാത്രമായിരുന്നു.

ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോകചാമ്പ്യൻ അവതരിക്കുന്നത്. നോഹ ലൈൽസിന്റെ ഏറ്റവും മികച്ച സമയമാണ് പാരീസിൽ കുറിച്ചത്. കഴിഞ്ഞ മാസം 9.81 സെക്കൻഡിന് നൂറുമീറ്റർ ലൈൽസ് ഓടിയെത്തിയിരുന്നു. നോഹയുടെ ആദ്യ ഒളിമ്പിക് സ്വർണ മെഡലാണിത്. ടോക്യോ ഒളിമ്പിക്‌സിൽ 200 മീറ്ററിൽ വെങ്കലം നേടിയിരുന്നു. ടോക്യോ ഒളിമ്പിക്‌സിലെ ചാമ്പ്യൻ ലമോന്റ് മാഴ്‌സെൽ ജേക്കബ്‌സിന് (9.85) അഞ്ചാമതായിഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളു.

ഉസൈൻ ബോൾട്ടിന്‍റെ 9.63 സെക്കൻഡിന്‍റെ ഒളിംപിക് റെക്കോർഡ് അപ്പോഴും തൊടാന്‍ ആര്‍ക്കുമായില്ല. 9.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത അമേരിക്കയുടെ ഫ്രെഡ് കേർലിക്ക് വെങ്കലം. നിലവിലെ ചാമ്പ്യൻ മാർസൽ ജേക്കബ്സ് 9.85 സെക്കൻഡിൽ അഞ്ചാമത്. ഫൈനലിലെ എട്ടുപേരും 100 മീറ്റർ പൂർത്തിയാക്കിയത് പത്ത് സെക്കൻഡിൽ താഴെ. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം 100 മീറ്ററിൽ അമേരിക്കൻ താരത്തിന്‍റെ ആദ്യ ഒളിംപിക്സ് സ്വർണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News