തിരുവനന്തപുരം: നിയമങ്ങളെല്ലാം ആദ്യം അനുസരിക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സര്‍ക്കാര്‍ വാഹനങ്ങളില്‍ കൂടുതല്‍ നിബന്ധനകളുമായി എത്തിയിരിക്കുകയാണ് ഡിജിപി. പുതിയ നടപടിയുടെ ഭാഗമായാണ് ഡിജിപിയുടെ നിര്‍ദേശം. എന്നാൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ വിന്‍ഡോ കര്‍ട്ടനും കറുത്ത ഫിലിമും മാറ്റണമെനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചിട്ടുള്ളത്.
എന്നാൽ ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശം ആദ്യം അനുസരിയ്ക്കേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ ഉദ്യോഗസഥര്‍ അനുസരിക്കാതിരുന്നാല്‍ പൊതുജനവും നിയമം അനുസരിക്കില്ല. അതിനാല്‍ തന്നെ ഇക്കാര്യം നിസാരമാക്കി കളയരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ടെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.