32.8 C
Kottayam
Saturday, May 4, 2024

സ്വദേശിവത്ക്കരണം: 80 പ്രവാസികളെ കുവൈറ്റ്‌ പബ്ലിക് വര്‍ക്ക്സ്‌ മന്ത്രാലയത്തിൽ നിന്ന് പുറത്താക്കി

Must read

കുവൈറ്റ് : കുവൈറ്റിലെ പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ നിന്ന് 80 പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നു. മന്ത്രാലയം അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ഇസ്‍മയില്‍ അല്‍ ഫായിലഖാവിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

2021 മാര്‍ച്ചോടെ ഇവരുടെ സേവനം അവസാനിപ്പിക്കാനാണ് ഉത്തരവ്.മന്ത്രാലയത്തിന്റെ പ്രവര്‍ത്തന രീതി മെച്ചപ്പെടുത്താനും സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റ് സ്വദേശികളെ ശാക്തീകരിക്കുന്നതിന്റെയും ഭാഗമായുള്ള അടുത്ത ഘട്ടനടപടികളാണിതെന്ന് അധികൃതര്‍ അറിയിച്ചു.

മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റുമാര്‍, അക്കൌണ്ടന്റുകള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരാണ് ഈ പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കമ്മീഷന്‍, സ്‍പെഷ്യല്‍ കോണ്‍ട്രാക്ട് വ്യവസ്ഥകളിലുണ്ടായിരുന്നവരും ഇതിലുണ്ട്. നിയമനടപടികളുടെ ഭാഗമായി ഈ ജീവനക്കാരുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് നല്‍കിക്കഴഞ്ഞതായാണ് അധികൃതര്‍ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week