KeralaNews

ഒരു ക്യാംപസിലും ഇടിമുറിയില്ല,നിങ്ങളെ സ്വാഗതം ചെയ്യുന്നു:എസ്എഫ്ഐ

തിരുവനന്തപുരം: വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎംആര്‍ഷോ പറഞ്ഞു..കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ല ഞങ്ങൾ മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നു.പരിശോധിക്കാം, വിദ്യാർത്ഥികളോട് ചോദിക്കാം.ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും  തിരുത്താൻ തയ്യാറാവുകയാണ്.

കൊയിലാണ്ടിയിലെ എസ്എഫ്ഐ ഏര്യാ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.അതിൽ തർക്കമില്ല.ഗൗരവമായി പരിശോധിക്കും  ഏര്യാ പ്രസിഡന്‍റിന്‍റെ  ചെവി ഗുരുദേവ കൊളജിലെ അധ്യാപകൻ അടിച്ചു പൊളിക്കുകയായിരുന്നു.കേൾവി നഷ്ടമായി.അതിനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല.പക്ഷെ പ്രസിഡന്‍റ് അധ്യാപകനോട് തട്ടി കയറുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പ്രസിഡന്‍റിന്‍റെ  നടപടി ന്യായീകരിക്കുന്നില്ല.ഇപ്പോൾ പുറത്ത് വന്ന ദൃശ്യങ്ങൾക്ക് മുമ്പേയുള്ള ദൃശ്യങ്ങൾ പുറത്തുവിടാൻ കോളജ് തയ്യാറാകണം.എസ്എഫ്ഐ പ്രസിഡന്‍റിനെയാണ് ആദ്യം അധ്യാപകൻ ആക്രമിച്ചതെന്നും ആര്‍ഷോ ആരോപിച്ചു

സിദ്ധാർത്ഥന്‍റെ  ആത്മഹത്യുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് അനാവശ്യമായി എസ്എഫ്ഐയെ വലിച്ചിഴച്ചു.മൂന്നു പ്രവർത്തകർ പ്രതിയായി.അവരെ പുറത്താക്കിയിരുന്നു.സിബിഐ Iറിപ്പോർട്ട് വന്നിരുന്നു.അതിലെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് ചർച്ച ചെയ്യാത്തതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button