24.2 C
Kottayam
Saturday, June 6, 2026

പി സദാശിവത്തിന് ഹൃദ്യമായ യാത്രയയപ്പ്; ഇന്ന് ആരിഫ് മുഹമ്മദ് ഖാനെ കാണാൻപോലുമെത്താതെ മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: ഔദ്യോ​ഗികമായി സ്ഥാനം ഒഴിഞ്ഞെങ്കിലും കേരളത്തോടുള്ള സ്നേഹം ആജീവനന്തകാലം ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളം വിടുന്ന ഈ ഘട്ടത്തിൽ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് കുറച്ച് മലയാളത്തിൽ സംസാരിക്കണമെന്ന് പറഞ്ഞായിരുന്നു മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചത്.

‘ ​ഗവർണറുടെ കാലവധി തീർന്നു. പക്ഷേ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ സുന്ദരമായ ഓർമകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെ എല്ലാം ഞാൻ എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലത് വരട്ടെ, ‘ ​ എന്നാണ് ​ആരിഫ് മുഹമ്മദ് ഖാൻ മലയാളത്തിൽ പറഞ്ഞത്.

- Advertisement -

ഇന്ത്യ മുഴുവൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന് വിട പറഞ്ഞ ദുഖാചരണത്തിലാണ്. അത് കൊണ്ടാണ് ഔദ്യോ​ഗിക യാത്രയയപ്പ് നൽകാതിരുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്റെ ഹൃദയത്തിൽ കേരളത്തിന് എന്നും പ്രത്യേക സ്ഥാനമുണ്ടെന്നും കേരളത്തോടുള്ള തന്റെ വികാരത്തിന് ഒരിക്കലും അവസാനമുണ്ടാകില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

- Advertisement -

കഴിഞ്ഞ അഞ്ച് വർഷങ്ങൾ തനിക്ക് പ്രയാസം നിറഞ്ഞതായിരുന്നില്ലെന്നും തന്റെ ഉത്തരവാദിത്തമാണ് നിർവഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ആശംസകൾ. അവർ കേരളത്തിലെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിവാദ വിഷയങ്ങളിലൊന്നും ആരിഫ് മുഹമ്മദ് ഖാൻ മറുപടി പറഞ്ഞില്ല. ബീഹാർ ​ഗവർണറായിട്ടാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്.

- Advertisement -

അതേ സമയം സ്ഥാനമൊഴിഞ്ഞ യാത്ര തിരിക്കുന്ന ​ഗവർണറെ സന്ദർശിക്കാൻ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ എത്തിയില്ല. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് ഔദ്യോ​ഗിക ദുഖാചാരണമുള്ളതിനാൽ യാതൊരു ഔദ്യോ​ഗിക ചടങ്ങുകളും പാടില്ല എന്നുള്ളതിനാലാണ് പ്രത്യേക യാത്രയയപ്പ് നൽകാതിരുന്നത് എന്നാണ് ഇതിന് പൊതുഭരണ വകുപ്പ് നൽകുന്ന വിശദീകരണം.

എന്നാൽ മുൻ ​ഗവർണർ ജസ്റ്റിസ് പി സദാശിവത്തിന് സർക്കാർ ഹൃദ്യമായ യാത്രയയപ്പ് ആയിരുന്ന നൽകിയിരുന്നത്. പി സദാശിവത്തിന് രാജ് ഭവനിലെ യാത്രയയപ്പ് സമ്മേളനത്തിന് പുറമെ മാസക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രയപ്പ് സമ്മേളനം നടത്തിയിരുന്നു. മുഖ്യമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി ആണ് അദ്ദേഹത്തെ യാത്രയാക്കുകയും ചെയ്തിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week