ചെന്നൈ:തമിഴില്‍ മലയാളികളുടെ ഇഷ്ടപെട്ട താരമാണ് വിജയ്. താരം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോള്‍ ഇതാ വിജയ്യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന തീരുമാനത്തില്‍ നിന്ന് വിജയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ പിന്മാറിയിരിക്കുകയാണ് . പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. നടന്‍ വിജയ് തന്നെ ഈ നീക്കത്തില്‍ എതിര്‍പ്പുന്നയിച്ചതോടെയാണ് പിന്മാറ്റം.
വിജയുടെ ഫാന്‍സ് ക്ലബായ ‘വിജയ് മക്കള്‍ ഇയക്ക’ത്തിന്റെ പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള വിജയുടെ അച്ഛന്‍ തീരുമാനിക്കുകയും ഇത് സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് വിജയ് തന്നെ ഇതിനു പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു. തനിക്ക് ഇതുമായി ഒരു അറിവുമില്ലന്നും ഈ പാര്‍ട്ടിയില്‍ ആരും പങ്കുചേരരുതെന്നും വിജയ് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു ഭാരവാഹികള്‍ ഉള്‍പ്പടെ പിന്മാറാന്‍ തയാറായത്.
രാഷ്ട്രീയ പാര്‍ട്ടി രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നുമാണ് വിജയ് പുതിയ ഭാരവാഹികള്‍ക്ക് നല്‍കിയ നിര്‍ദേശം. വിവാദം ശക്തമായതോടെ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ മധുരയില്‍ യോഗം ചേരുകയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടെന്ന് ആരാധകര്‍ തീരുമാനമെടുക്കുകയും ചെയ്തു.