28.5 C
Kottayam
Monday, October 21, 2024

ആരും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കയറരുത്;ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ

Must read

ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്ക് നേരെ ഭീകരാക്രമണ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നുൻ. അടുത്ത മാസം ആരും തന്നെ എയർ ഇന്ത്യ എക്‌സ്പ്രസിൽ കയറരുത് എന്നാണ് ഭീകര നേതാവിന്റെ ഭീഷണി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് വിമാന കമ്പനി.

സിഖ് കൂട്ടക്കൊല നടന്നതിന്റെ 40ാം വാർഷികമാണ് അടുത്ത മാസം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭീഷണിയുമായി പന്നുൻ രംഗത്ത് എത്തിയത്. അടുത്ത മാസം ഒന്ന് മുതൽ 19 വരെയുള്ള തിയതികളിൽ ആരും എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യരുത് എന്നാണ് പന്നുന്റെ മുന്നറിയിപ്പ്. വിമാനം ബോംബ് വച്ച് തകർക്കുമെന്നും ഭീഷണിയുണ്ട്. വീഡിയോയിലൂടെയാണ് പന്നുൻ ഭീഷണി മുഴക്കിയത്. കഴിഞ്ഞ വർഷം നവംബറിലും സമാന രീതിയിൽ പന്നുൻ ഭീഷണിപ്പെടുത്തിയിരുന്നു.

നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങൾക്ക് നിരന്തരമായി ഭീഷണി ഉയരുന്നുണ്ട്. ഇതിനിടെയാണ് ഖാലിസ്ഥാൻ ഭീകര നേതാവ് തന്നെ രംഗത്ത് എത്തിയത്. നേരത്തെ വന്ന ഭീഷണികൾക്കും പിന്നിലും ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന സംശയത്തിലേക്ക് ആണ് ഇത് അധികൃതരെ എത്തിക്കുന്നത്.

ഇതുവരെ 20 ഓളം വിമാനങ്ങൾക്ക് നേരെയാണ് ഭീഷണി ഉയർന്നത്. വിമാനങ്ങളിൽ ബോംബുവച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് എല്ലാ സന്ദേശങ്ങളും എത്തിയിരിക്കുന്നത്. ഖാലിസ്ഥാൻ ഭീകര നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ വാദം. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്ക് ശേഷമാണ് വിമാനങ്ങൾക്ക് നേരെ ഇത്രയും അധികം ഭീഷണി ഉയരാൻ തുടങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പള്ളിത്തര്‍ക്കം: സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി

കൊച്ചി: ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി. നവംബര്‍ എട്ടിന് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടര്‍മാരോടും നേരിട്ട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു.സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ച ഓര്‍ത്തഡോക്‌സ്-...

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; ചേളാരിയിൽ 13കാരൻ ജീവനൊടുക്കി

മലപ്പുറം: ചേളാരിയിൽ 13-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ (13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നത് കണ്ട് കുട്ടിയെ...

‘കൂടുതൽ കുട്ടികളെ ജനിപ്പിക്കൂവെന്ന് എം കെ സ്റ്റാലിൻ’; ആഹ്വാനം ചന്ദ്രബാബു നായിഡുവിന് പിന്നാലെ

ചെന്നൈ: കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രം​ഗത്ത്. കൂടുതൽ കുട്ടികൾ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാദിച്ചതിന് പിന്നാലെയാണ് സ്റ്റാലിനും രം​ഗത്തെത്തിയത്. 'പതിനാറും പെറു പെരു...

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; കടുത്ത നടപടികളിലേക്ക് സർക്കാർ,യാത്രാവിലക്ക് അടക്കം പരിഗണനയില്‍

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ നിസാരമായി കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ നേരിടാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി...

ഷാജൻ സ്‌കറിയ അറസ്റ്റിൽ

കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയ അറസ്റ്റിൽ. ശ്രീനിജൻ എംഎൽഎയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാതിയധിക്ഷേപം നടത്തിയെന്നാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരായ കേസ്. അടുത്തിടെ ഷാജൻ സ്‌കറിയ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ...

Popular this week