24.1 C
Kottayam
Sunday, June 7, 2026

‘കള്ളന്മാരെ പേടിക്കേണ്ട കാര്യമില്ല!! വളർത്തു നായകൾക്ക് ഒപ്പം നടി സൗഭാഗ്യ വെങ്കിടേഷ്

Must read

കൊച്ചി:ഇൻസ്റ്റാഗ്രാം റീൽസും ടിക്-ടോക്കും വരുന്നതിന് മുമ്പ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിന്നിരുന്ന ഒരു വീഡിയോ ആപ്പ് ആയിരുന്നു ഡബ് സ്മാഷ്. സിനിമയിലെ ഡയലോഗുകൾ അഭിനയിച്ച് കാണിക്കാൻ സാധിച്ചിരുന്ന ആ ആപ്പിൽ നിന്ന് പ്രശസ്തി നേടിയെടുത്ത ഒരുപാട് താരങ്ങളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അതിലും നിന്നുമാണ് പലരും ടിക്-ടോക് തുടങ്ങിയപ്പോൾ ആദ്യം എത്തിയത് എന്ന് പറയേണ്ടി വരും.

ഡബ്.സ്മാഷ് ചെയ്ത മലയാളി മനസ്സുകളിൽ സ്ഥാനം പിടിച്ച താരമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യ വെങ്കിടേഷ്. ഒരു മിനിറ്റ് ദൈർഖ്യമുള്ള ഡബ്‌സ്മാഷ് വീഡിയോസായിരുന്നു സൗഭാഗ്യ പങ്കുവച്ചിട്ടുണ്ടായിരുന്നത്. പിന്നീട് ടിക്-ടോക് വീഡിയോസ് ചെയ്യുകയും അത് ഇന്ത്യയിൽ ബാൻ ചെയ്തപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിലേക്ക് വരികയുമൊക്കെ സൗഭാഗ്യ ചെയ്തിരുന്നു.

ഒരുപാട് ഫോളോവേഴ്സിനെയും ആരാധകരെയും താരം സ്വന്തമാക്കുകയും ചെയ്തിരുന്നു. സൗഭാഗ്യ പലപ്പോഴും അമ്മയെയും അമ്മുമ്മയുമൊക്കെ വീഡിയോസിൽ ഉൾപെടുത്താറുണ്ടായിരുന്നു. അമ്മയെ പോലെ തന്നെ നല്ലയൊരു നർത്തകിയായ സൗഭാഗ്യ ഒരു ഡാൻസ് സ്കൂളും തിരുവനന്തപുരത്ത് നടത്തിവരുന്നുണ്ട്. കല്യാണ രാമനിലെ മുത്തശ്ശിയായ സുബ്ബലക്ഷ്മിയാണ് സൗഭാഗ്യയുടെ അമ്മുമ്മ. 2020-ലായിരുന്നു താരത്തിന്റെ വിവാഹം. ചക്കപ്പഴം ഫെയിം അർജുൻ സോമശേഖറാണ് താരത്തിന്റെ ഭർത്താവ്.

സുദർശന എന്ന പേരിൽ ഒരു മകളും താരത്തിന് കഴിഞ്ഞ വർഷം അവസാനം ജനിച്ചിരുന്നു. അർജുന്റെയും സൗഭാഗ്യയുടെയും വളർത്തു നായകളോടുള്ള സ്നേഹം മിക്കപ്പോഴും ആരാധകർ കണ്ടിട്ടുള്ളതാണ്. ഇപ്പോഴിതാ തന്റെ വലിയ രണ്ട് വളർത്തു നായകൾക്ക് നടക്കിരുന്ന ചിത്രം സൗഭാഗ്യ പങ്കുവച്ചിരിക്കുകയാണ്. കണ്ടിട്ട് പേടിയാകുന്നു, കള്ളന്മാരെ പേടിക്കണ്ട കാര്യമില്ല തുടങ്ങിയ കമന്റുകളും അതിന് താഴെ വന്നിട്ടുണ്ട്. ഉരുളക്കുപ്പേരി എന്ന അമൃത ടി.വിയിലെ കോമഡി സീരിയലിൽ സൗഭാഗ്യ അഭിനയിക്കുന്നുണ്ട് ഇപ്പോൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

Popular this week