ഡോക്യുമെന്റ് സ്കാൻ ചെയ്യാൻ വേറെ ആപ്പ് വേണ്ട, വാട്സ്ആപ്പിൽ പുതിയ ഫീച്ചർ; പ്രവർത്തനം ഇങ്ങനെ

മുംബൈ:വാട്സാപ്പിലെ ക്യാമറ ഉപയോ​ഗിച്ച് ഇനി മുതൽ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാൻ സാധിക്കും. എന്നാൽ ഐ ഫോൺ ഉപയോക്താക്കൾത്താണ് ഈ ഫീച്ചർ ലഭിക്കുക. മറ്റുള്ള ആപ്പുകളെ ആശ്രയിക്കാതെ വാട്സാപ്പിലെ ക്യാമറ ഉപയോ​ഗിച്ച് തന്നെ ഡ്യോക്കുമെന്റുകൾ സ്കാൻ ചെയ്യാനും കോൺ‌ടാക്റ്റ് ലിസ്റ്റുള്ളവർ‌ക്ക് അയച്ച് കൊടുക്കാനും ഈ പുതിയ ഫീച്ചർ ഉപകാരപ്പെടും.

വാട്സ്ആപ്പിൽ ഡോക്യുമെന്റുകൾ സ്കാൻ ചെയ്യാനായി ചാറ്റി വിൻ‍ോ തുറക്കുക. ഇടത് ഭാ​ഗച്ച് താഴെയുള്ള “പ്ലസ്” ബട്ടണിൽ ക്ലിക്ക് ചെയ്ത് ഡോക്യുമെന്റിൽ ടാപ്പ് ചെയ്യുക. ഓപ്പണാകുന്ന വിൻഡോയിൽ‌ സ്കാൻ ഡോക്യുമെന്റ് ഓപ്ഷൻ കാണാം. അതിൽ ടാപ്പ് ചെയ്താൽ ക്യാമറ ഓപ്പണാകും.

ഏത് ഡ്യോകുമെന്റാണോ പകർത്തേണ്ടത് അത് ക്ലിക്ക് ചെയ്തതിന് ശേഷം മുഴുവൻ പേജുകലഉം ഇങ്ങനെ ഫോട്ടോയെടുത്ത ശേഷം സേവ് ബട്ടൺ‌ ടാപ്പ് ചെയ്യുക. നിങ്ങൾ സ്കാൻ ചെയ്ത പേജുകൾ പി ഡി എഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെന്റ് ബട്ടൺ ടാപ്പ് ചെയ്ത് ഈ ഡോക്യുമെന്റ് ആർക്കാണോ അയക്കേണ്ടത് അവർക്ക് അയക്കാം.

ചുരുക്കത്തിൽ, ഐഫോൺ ഉപയോക്താക്കൾക്കായുള്ള WhatsApp-ൻ്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ആപ്പ് വഴി നേരിട്ട് ഡോക്യുമെൻ്റുകൾ സ്കാൻ ചെയ്യുന്നതിനും പങ്കിടുന്നതിനുമുള്ള വളരെ കാര്യക്ഷമമായ സവിശേഷത അവതരിപ്പിക്കുന്നു. ഇപ്പോൾ ഐ ഒ എസ് പ്ലാറ്റ് പോമിൽ ലഭിക്കുന്ന ഈ ഫീച്ചർ വൈകാതെ ആൻഡ്രോയിഡിലേക്കും എത്തുമെന്നാണ് പ്രതീക്ഷ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News