30 C
Kottayam
Monday, June 15, 2026

‘ഇനി വിഷമിപ്പിക്കില്ല’; കോൺഗ്രസുകാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യില്ലെന്ന് വി ഡി സതീശൻ

Must read

കോഴിക്കോട്: ഒരു കോൺഗ്രസുകാരനും പ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ ഇനി ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള വിവാദം നിലനിൽക്കെയാണ് വി ഡി സതീശൻ്റെ പ്രതികരണം. ആര്യാടൻ മുഹമ്മദ് ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു സതീശൻ. 

മൈക്കിന് പിടിവലികൂടുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ആരാദ്യം തുടങ്ങണമെന്ന സതീശന്റേയും സുധാകരന്റേയും തർക്കമുണ്ടായത്.

സംഭവത്തിൽ ഇരുവരെയും ട്രോളി ഇടത് സൈബർ ഹാൻഡിലുകൾ രം​ഗത്തെത്തി. വിവിധ കോണുകളിൽ നിന്ന് ഇരുവർക്കുമെതിരെ വിമർശനവുമുയർന്നു. ചാണ്ടി ഉമ്മന്റെ വിജയത്തിന് ശേഷം കോൺ​ഗ്രസ് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമുണ്ടായത്. വാർത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്ക വിഷയം. 

വാർത്താസമ്മേളനത്തിൽ വി ഡി സതീശനാണ് ആദ്യമെത്തിയത്. ഈ സമയം, സതീശന്റെ മുന്നിലായിരുന്നു മാധ്യമങ്ങളുടെ മൈക്കുകൾ. പിന്നീട് സുധാകരനെത്തി. അദ്ദേഹമെത്തിയപ്പോൾ വി ഡി സതീശൻ നീങ്ങി അപ്പുറത്തിരുന്നെങ്കിലും മൈക്കുകൾ തന്റെയടുത്തേക്ക് നീക്കിവെച്ചു.

- Advertisement -

പിന്നാലെ വാർത്താ സമ്മേളനം ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, സുധാകരൻ സമ്മതിച്ചില്ല. കെപിസിസി പ്രസിഡന്റെന്ന് നിലയിൽ വാർത്താ സമ്മേളനം താൻ തുടങ്ങുമെന്നും പിന്നീട് നിങ്ങൾ പറഞ്ഞാൽ മതിയെന്നും എല്ലാവരും കേൾക്കെ സുധാകരൻ സതീശനോട് പറഞ്ഞു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ നീക്കിവെച്ചു.

- Advertisement -

പ്രവർത്തകർ നൽകിയ പൊന്നാട സ്വീകരിക്കാനും സതീശൻ തയ്യാറായില്ല. പിന്നീട് വാർത്താസമ്മേളനത്തിന്റെ അവസാനം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും സതീശൻ ഒഴിഞ്ഞുമാറി. എല്ലാം പ്രസിഡന്റ് എല്ലാം പറഞ്ഞിട്ടുണ്ടെന്നും തനിക്കൊന്നും പറയാനില്ലെന്നും സതീശൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

‘എണ്ണ വീണ്ടും ഒഴുകട്ടെ’, അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം; ജൂൺ 19-ന് സമാധാന കരാർ ഒപ്പുവെക്കും,സ്ഥിരീകരിച്ച് ഇറാനും

വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിൽ ധാരണയായി. ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും....

തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം...

'മദ്യപസംഘം വളഞ്ഞു, എന്റെ കയ്യിൽ പിടിച്ച് ലാലേട്ടൻ ഓടി'; അന്ന് ഒരാളുടെ നിഴൽപോലും എന്റെ ദേഹത്ത് തൊട്ടില്ല; 'യോദ്ധ' സിനിമയിലെ ഹിറ്റ് പാട്ടിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് മധുബാല

കൊച്ചി: ‘യോദ്ധ’ എന്ന സിനിമയിലെ ‘കുനു കുനെ ചെറു കുറുനിരകൾ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഭീതിപ്പെടുത്തുന്ന അനുഭവം തുറന്ന് പറഞ്ഞ് നടി മധുബാല. അന്ന് നേപ്പാളിൽ വച്ച് മദ്യപിച്ചെത്തിയ വൻ...

Popular this week